in

ആട് 3: ഷാജി പാപ്പൻ ഒരു വരവ് കൂടി വന്നിരിക്കും, വാക്ക് തന്ന് വിജയ് ബാബു

ആട് 3: ഷാജി പാപ്പൻ ഒരു വരവ് കൂടി വന്നിരിക്കും, വാക്ക് തന്ന് വിജയ് ബാബു

അടുത്ത കാലത്ത് മലയാള സിനിമ ഏറ്റവും ആഘോഷം ആക്കിയ കഥാപാത്രം ആണ് ഷാജി പാപ്പൻ. ജയസൂര്യ അവതരിപ്പിച്ച ഈ കഥാപാത്രത്തിന് നടനേക്കാൾ ആരാധകർ ഉണ്ട് എന്ന് പറയുമ്പോൾ തന്നെ ആ ജനപ്രിയത എത്രത്തോളം ഉണ്ടെന്ന് മനസിലാക്കാം. നാലു വർഷങ്ങൾക്ക് മുൻപ് ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിൽ ആണ് ആദ്യമായി പ്രേക്ഷകർ ഈ കഥാപാത്രത്തെ കണ്ടത്. പിന്നീട് ഇതിന്റെ തുടർച്ചയായി ആട് 2 വന്നു. ഇപ്പോൾ ഇതാ ആട് 3 വരാൻ പോകുന്നു. നിർമ്മാതാവ് വിജയ് ബാബു ആണ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്.

ഈ പ്രഖ്യാപനത്തിനും ചില പ്രത്യേകതകൾ ഉണ്ട്. ആദ്യ ചിത്രം പുറത്തിറങ്ങി നാല് വർഷങ്ങൾ പിന്നിടുന്ന അതേ ദിവസം അതായത് ഫെബ്രുവരി 6ന് ആണ് ഈ പ്രഖ്യാപനം. മറ്റൊരു കൗതുകരമായ കാര്യം എന്തെന്നാൽ രണ്ടാം ഭാഗം പ്രഖ്യാപിച്ചതും ഒരു ഫെബ്രുവരി 6ന് തന്നെ ആയിരുന്നു. ഇക്കാര്യം നിർമ്മാതാവ് വിജയ് ബാബു തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

മിഥുൻ മാനുവൽ ആണ് ആട് സീരിയസിലെ ചിത്രങ്ങളുടെ സംവിധായകൻ. ആദ്യ വരവിൽ ആടിന് ബിഗ് സ്ക്രീനിൽ ബോക്സ് ഓഫീസ് പരാജയം ആയിരുന്നു നേരിടേണ്ടി വന്നത്. പിന്നീട് ഡിവിഡി റീലീസും മറ്റും കഴിഞ്ഞു മിനി സ്ക്രീനിൽ എത്തിയതോടെ ആണ് ചിത്രം വൻ ശ്രദ്ധ നേടുന്നത്. അങ്ങനെ രണ്ടാം ഭാഗം എടുക്കാൻ നിർമ്മാതാക്കൾ തീരുമാനിക്കുകയും ആട് പുറത്തി റങ്ങുകയും ചെയ്തു. ബോക്സ് ഓഫീസിൽ വൻ വിജയം ആയിരുന്നു ചിത്രം നേടിയത്.

ജയസൂര്യയെ കൂടാതെ സൈജു കുറുപ്പ്, ധർമജൻ, സണ്ണി വെയ്ൻ, വിനായകൻ, വിജയ് ബാബു, ഇന്ദ്രൻസ് തുടങ്ങിയ വലിയ താര നിര തന്നെ ആട് സീരിയസിൽ കഥാപാത്രങ്ങളായി എത്തിയിരുന്നു.

‘രാഷ്ട്രീയത്തിലേക്ക് ഇല്ല, അറിയാത്ത മേഖലയിലേക്ക് ഇറങ്ങാതിരിക്കുകയല്ലേ നല്ലത്‌’ : മോഹൻലാൽ

മധുരരാജ വരുന്നത് മലയാളത്തിൽ വലിയ ബോംബ് പൊട്ടിക്കാനുള്ള എല്ലാ സന്നാഹങ്ങളുമായി- സലിം കുമാർ