in

മധുരരാജ വരുന്നത് മലയാളത്തിൽ വലിയ ബോംബ് പൊട്ടിക്കാനുള്ള എല്ലാ സന്നാഹങ്ങളുമായി- സലിം കുമാർ

മധുരരാജ വരുന്നത് മലയാളത്തിൽ വലിയ ബോംബ് പൊട്ടിക്കാനുള്ള എല്ലാ സന്നാഹങ്ങളുമായി- സലിം കുമാർ

ഹിറ്റ് ചിത്രം പോക്കിരി രാജ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിൽ ആണ് ആരാധകർ. മധുരരാജ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നായക കഥാപാത്രമായ രാജയെ മെഗാസ്റ്റാർ മമ്മൂട്ടി ഒരിക്കൽ കൂടി അവതരിപ്പിക്കുന്നു. പുലിമുരുകൻ എന്ന മലയാളത്തിന്റെ എക്കാലത്തെയും വലിയ ഹിറ്റിന് ശേഷം വൈശാഖ് – ഉദയകൃഷ്ണ ടീം ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും മധുരരാജയ്ക്ക് ഉണ്ട്.

ചിത്രത്തിൽ പ്രമുഖ ബോളിവുഡ് താരം സണ്ണി ലിയോൺ ഒരു ഗാന രംഗത്തിൽ പ്രത്യക്ഷ പെടുന്നത് വലിയ വാർത്ത ആയിരുന്നു. സണ്ണി ലിയോണിനെ പറ്റിയും മധുരരാജയെയെ പറ്റിയും ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്ന സലിം കുമാറിന് ചില കാര്യങ്ങൾ പറയാനുണ്ട്.

സണ്ണി ലിയോണിനെ കണ്ടത് വലിയ അത്ഭുതം ആയി തനിക്ക് തോന്നുന്നില്ല എന്നാണ് സലിം കുമാറിന്റെ അഭിപ്രായം. അവരുടെ ഡാൻസ് ചിത്രത്തിലുണ്ട് അതുപോലെ അവർ പ്രധാന വേഷത്തിൽ എത്തുന്ന അടുത്ത ചിത്രം രംഗീലയിലും താൻ അഭിനയിക്കുന്നുണ്ട് എന്ന് സലീം കുമാർ പറഞ്ഞു.

മലയാളത്തിൽ വലിയ ബോംബ് പൊട്ടിക്കാനുള്ള എല്ലാ സന്നാഹങ്ങളും ആയാണ് മധുരരാജ വരുന്നത് എന്നു സലിം കുമാർ പറയുന്നു. മമ്മൂക്കയുടെ ഗെറ്റപ്പ് പഴയത് ആണെങ്കിലും, രാജയുടെ നമ്പറുകളും സാഹചര്യങ്ങളും ഒക്കെ പുതിയതാണ് എന്ന് സലീം കുമാർ കൂട്ടിച്ചേർത്തു.

മധുരരാജയിലൂടെ തമിഴ് യുവനടൻ ജയ് മലയാളത്തിൽ അരങ്ങേറ്റം നടത്തുക ആണ്. പുലിമുരുകനിൽ ഡാഡി ഗിരിജ എന്ന വില്ലൻ വേഷത്തിലൂടെ മലയാളത്തിന് സുപരിചിതനായ ജഗപതി ബാബു ആണ് രാജയുടെ വില്ലൻ ആയി ചിത്രത്തിൽ എത്തുന്നത്.

ആട് 3

ആട് 3: ഷാജി പാപ്പൻ ഒരു വരവ് കൂടി വന്നിരിക്കും, വാക്ക് തന്ന് വിജയ് ബാബു

ഇത് ‘തഗ് ലൈഫ്’, ട്വിസ്റ്റും സസ്പെൻസുമായി ഒരു അഡാർ ടീസർ…