‘രാഷ്ട്രീയത്തിലേക്ക് ഇല്ല, അറിയാത്ത മേഖലയിലേക്ക് ഇറങ്ങാതിരിക്കുകയല്ലേ നല്ലത്’ : മോഹൻലാൽ
സൂപ്പർതാരം മോഹൻലാലിന്റെ രാഷ്ട്രീയ പ്രവേശനം ഉടനെ ഉണ്ടാകുമോ എന്നത് ആണ് ഇപ്പോൾ ചർച്ച. സോഷ്യൽ മീഡിയയും ചാനലുകളിലും ഈ ചർച്ച ഇപ്പോൾ സജീവം ആയി തീർന്നിരിക്കുന്നു. ഇതിനെ കുറിച്ചു അടുത്തയിടെ മനോരമയുടെ ‘വനിത’ മാഗസിന്റെ അഭിമുഖത്തിൽ മോഹൻലാൽ പ്രതികരിക്കുക ഉണ്ടായി. രാഷ്ട്രീയത്തിലേക്ക് താനില്ല എന്നു തന്നെ തീർത്തു പറഞ്ഞിരിക്കുക ആണ് മലയാളത്തിന്റെ പ്രിയ നടൻ.
രാഷ്ട്രീയത്തിൽ ആരുടെ കൂടെ സമയം ചിലവഴിച്ചാലും പ്രചരിക്കുന്ന കാര്യം മാത്രം ആണ് തന്റെ രാഷ്ട്രീയ പ്രവേശനം എന്ന് അദ്ദേഹം പറയുന്നു. ഒരു രീതിയിലും താല്പര്യം ഇല്ലാത്ത കാര്യം ആണ് രാഷ്ട്രീയം എന്നും ഇപ്പോഴുള്ളത് പോലെ സ്വതന്ത്രൻ ആയി നടക്കാനാണിഷ്ടം എന്നും മോഹൻലാൽ പറയുന്നു.
സിനിമയിൽ നിന്ന് രാഷ്ട്രീയത്തിൽ എത്തിയ താരങ്ങളെ പറ്റിയും മോഹൻലാൽ സംസാരിച്ചു. ഗണേഷും മുകേഷും ഇന്നസെന്റും സുരേഷ് ഗോപിയും ഒക്കെ സജീവം ആണ്. രാഷ്ട്രീയത്തിലേക്ക് വരാനും ഇലക്ഷന് നിൽക്കാനുമൊല്ലാം പലരും പറഞ്ഞു, പക്ഷെ താനില്ല എന്നു മോഹൻലാൽ വ്യക്തമാക്കി. അറിയാത്ത മേഖലയിക്ക്ക്ക് ഇറങ്ങാതിരിക്കുകയല്ലേ നല്ലത് എന്ന് മോഹൻലാൽ ചോദിക്കുന്നു.