in ,

“എല്ലാവരും ഹാപ്പിയാകുന്നു, എന്തായാലും ഒരു പോസിറ്റിവിറ്റി ഈ പടത്തിനുണ്ട്”; മോഹൻലാൽ – തരുൺ ചിത്രത്തെ കുറിച്ച് നിർമ്മാതാവ് രഞ്ജിത്ത്…

“എല്ലാവരും ഹാപ്പിയാകുന്നു, എന്തായാലും ഒരു പോസിറ്റിവിറ്റി ഈ പടത്തിനുണ്ട്”; മോഹൻലാൽ – തരുൺ ചിത്രത്തെ കുറിച്ച് നിർമ്മാതാവ് രഞ്ജിത്ത്…

മലയാളത്തിന്റെ മഹാ നടൻ മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമിപ്പോൾ ഷെഡ്യൂൾ ബ്രേക്കിൽ ആണെന്ന് കുറച്ച് ദിവസങ്ങൾക്ക് മുൻപ് സംവിധായകൻ പ്രേക്ഷകരെ അറിയിച്ചിരുന്നു. L360 എന്ന താൽക്കാലിക പേരിൽ അറിയപ്പെടുന്ന ഈ ചിത്രം രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്താണ് നിർമ്മിക്കുന്നത്. ഇപ്പോൾ ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു സ്പെഷ്യൽ വീഡിയോ നിർമ്മാതാക്കൾ പുറത്തുവീട്ടിരിക്കുക ആണ്.

ഷെഡ്യൂൾ ബ്രേക്ക് പ്രഖ്യാപിച്ച് സംവിധായകൻ തരുൺ മൂർത്തി, നായകൻ മോഹൻലാൽ, നിർമ്മാതാവ് രഞ്ജിത്ത് എന്നിവർ ക്രൂവിനോട് സംസാരിക്കുന്നതിന്റെ വീഡിയോ ആണ് റിലീസ് ആയിരിക്കുന്നത്. സ്നേഹം തോന്നിയൊരു സിനിമയാണ് ഇതെന്നും സങ്കടത്തോടെ ആണ് പോകുന്നത് ( ഷെഡ്യൂൾ ബ്രേക്കിലേക്ക്) എന്നും എളുപ്പം തിരിച്ചു വരാം എന്നും മോഹൻലാൽ പറയുന്നു. വീഡിയോ:

“47 വർഷമായി അഭിനയിക്കുകയാണ്. ഈ സിനിമയും ആദ്യത്തെ സിനിമ പോലെ തന്നെയാണ്. ഒരുപാട് സിനിമകൾ ചെയ്യുമ്പോഴും ചില സിനിമകളോട് ഒരു സ്നേഹം തോന്നും. അങ്ങനെ സ്നേഹം തോന്നിയൊരു സിനിമയാണിത്. പോകുമ്പോൾ ഒരു സങ്കടം ഉണ്ടാവും. എളുപ്പം തിരിച്ചു വരാം” – മോഹൻലാൽ പറഞ്ഞു.

വലിയൊരു എക്സ്പീരിയൻസും എക്സൈറ്റ്മെൻ്റും ആണ് തനിക്കും തന്റെ ടീമിനും ലാൽ സർ നല്കുന്നത് എന്ന് തരുൺ മൂർത്തി പറഞ്ഞു. എല്ലാവരും ഹാപ്പിയാകുന്നു, എന്തായാലും ഒരു പോസിറ്റിവിറ്റി ഈ പടത്തിനുണ്ട്, മുഴുവനായും പോസിറ്റീവ് ആകും എന്ന് എല്ലാവരും വിശ്വസിക്കുന്നു, താനും വിശ്വസിക്കുന്നു എന്ന് നിർമ്മാതാവ് രഞ്ജിത്ത് അഭിപ്രായപ്പെട്ടു.

തൊടുപുഴയിൽ 70 ദിവസത്തോളം എടുത്താണ് L360 യുടെ ആദ്യ ഷെഡ്യൂളിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. വളരെ വർഷങ്ങൾക്കു ശേഷം മലയാളത്തിന്റെ ഹിറ്റ് ജോഡികളായ മോഹൻലാലും ശോഭനയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി L360 യ്ക്ക് ഉണ്ട്. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവറായി ആണ് മോഹൻലാൽ ഈ ചിത്രത്തിൽ വേഷമിടുന്നത്. തരുണും കെ ആർ സുനിലും ചേ‌‍‍ർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

യുവൻ ശങ്കര്‍ രാജയുടെ മാന്ത്രിക സംഗീതം വീണ്ടും; നിവിൻ പോളി ചിത്രം ‘ഏഴ്‌ കടൽ ഏഴ് മലൈ’യിലെ പുതിയ ഗാനം പുറത്ത്…

നായകനായി അരിസ്റ്റോ സുരേഷ്; ‘മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ’ സെക്കൻ്റ് ലുക്ക് പോസ്റ്റർ എത്തി…