in

നൂറാം ചിത്രം പ്രിയ നായകന് ഒപ്പം തന്നെ; പ്രിയദർശൻ – മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചു

നൂറാം ചിത്രം പ്രിയ നായകന് ഒപ്പം തന്നെ; പ്രിയദർശൻ – മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചു

ഇന്ത്യൻ സിനിമയിലെ തന്നെ ഇതിഹാസ സംവിധായകരിൽ ഒരാളായ മലയാളത്തിന്റെ സ്വന്തം പ്രിയദർശന്റെ നൂറാം ചിത്രം പ്രഖ്യാപിച്ചു. എഴുത്തുകാരനായും സംവിധായകനായുമെല്ലാം സിനിമകൾ ചെയ്ത് കരിയറിലെ തന്റെ നൂറാം ചിത്രത്തിലേക്ക് പ്രിയദർശൻ എത്തുമ്പോൾ നായകനായി എത്തുന്നത് മലയാളത്തിന്റെ മോഹൻലാൽ ആണ്. പ്രിയദർശൻ എഴുതിയ ആദ്യ ചിത്രത്തിലും സംവിധാനം ചെയ്ത ആദ്യ ചിത്രത്തിലും നായകനായ മോഹൻലാൽ തന്നെയാണ് അദ്ദേഹത്തിന്റെ നൂറാം ചിത്രത്തിലും നായകൻ എന്നത് ലോക ചരിത്രത്തിൽ തന്നെ ഇത് വരെ നടക്കാത്ത സംഭവം ആണ്.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും സഹനിർമ്മാതാവായി ബിനു ജോർജ് അലെക്‌സാണ്ടറും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സംഗീതവും ഡ്രാമയും ആക്ഷനും എല്ലാം കോർത്തിണക്കി ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ ആയാണ് ചിത്രം ഒരുക്കാൻ പോകുന്നത് എന്നും പ്രിയദർശൻ അറിയിച്ചു. മോഹൻലാൽ, ആന്റണി പെരുമ്പാവൂർ, ബിനു ജോർജ് അലക്സാണ്ടർ എന്നിവരുമൊത്തുള്ള ഒരു വീഡിയോ പങ്ക് വെച്ച് കൊണ്ടാണ് പ്രിയദർശൻ ഈ ചിത്രം പ്രഖ്യാപിച്ചത്.

View this post on Instagram

A post shared by Mohanlal (@mohanlal)

കുട്ടികൾക്കും കുടുംബങ്ങൾക്കും ആരാധകർക്കും എല്ലാം ഇഷ്ടപെടുന്ന ഒരു ചിത്രമാക്കി ഇത് മാറ്റണം എന്നാണ് ആഗ്രഹം എന്നും ചിത്രത്തെ കുറിച്ച് മറ്റു അവകാശ വാദങ്ങൾ ഒന്നുമില്ലെന്നും പ്രിയദർശൻ പറഞ്ഞു. ചിത്രത്തിന്റെ ഗുണവും ദോഷവും ജനങ്ങൾ ആണ് തീരുമാനിക്കേണ്ടത് എന്നും, മോഹൻലാലുമൊത്ത് തന്റെ നൂറാം ചിത്രം ചെയ്യാൻ സാധിച്ച ഭാഗ്യത്തിന് ദൈവത്തോട് നന്ദി പറയുന്നു എന്നും പ്രിയദർശൻ പറഞ്ഞു.

2026 ൽ തന്നെ ചിത്രീകരണം ആരംഭിക്കാൻ പോകുന്ന ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വിടും. ആശീർവാദ് സിനിമാസിന്റെ മുപ്പത്തിയൊമ്പതാമത് ചിത്രമായിരിക്കും ഈ മോഹൻലാൽ- പ്രിയദർശൻ പ്രൊജക്റ്റ് എന്ന് ആന്റണി പെരുമ്പാവൂർ അറിയിച്ചു. അക്ഷയ് കുമാർ നായകനായ ഭൂത് ബംഗ്ലാ, അക്ഷയ് കുമാർ – സെയ്ഫ് അലി ഖാൻ ടീം ഒന്നിച്ച ഹെയ്‌വാൻ എന്നിവയാണ് പ്രിയദർശന്റെ അടുത്ത 2 റിലീസുകൾ.

“എൻഡ് ക്രെഡിറ്റ് മിസ്സാക്കരുത്, സ്പോയിലറുകൾ പങ്കുവെക്കരുത്”; ‘ധുരന്ധർ ദ റിവഞ്ച്’ പ്രേക്ഷകരോട് സംവിധായകൻ ആദിത്യ ധർ

അഞ്ച് ആണുങ്ങൾ മാത്രമുള്ള വീട്; ചിരിയുടെ വിരുന്നുമായി ഷറഫുദീനും സംഘവും, ‘മധുവിധു’ ടീസർ