in , ,

കർണാടകൻ ഗ്രാമത്തിലെ സൗഹൃദയാത്ര; ഇന്ദ്രൻസും മീനാക്ഷിയും ഒന്നിക്കുന്ന ‘പ്രൈവറ്റ്’ ട്രെയിലർ പുറത്തിറങ്ങി

കർണാടകൻ ഗ്രാമത്തിലെ സൗഹൃദയാത്ര; ഇന്ദ്രൻസും മീനാക്ഷിയും ഒന്നിക്കുന്ന ‘പ്രൈവറ്റ്’ ട്രെയിലർ പുറത്തിറങ്ങി

നടൻ ഇന്ദ്രൻസും യുവതാരം മീനാക്ഷി അനൂപും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘പ്രൈവറ്റ്’ എന്ന ചിത്രത്തിൻ്റെ ട്രെയിലർ റിലീസ് ചെയ്തു. കർണാടകയിലെ ഒരുൾനാടൻ ഗ്രാമത്തിൽ എത്തപ്പെടുന്ന ഒരു പെൺകുട്ടിയും അവൾക്ക് തുണയാകുന്ന നിഗൂഢതകൾ നിറഞ്ഞ വ്യക്തിയും തമ്മിലുള്ള ബന്ധത്തിൻ്റെ സൂചനകൾ നൽകുന്നതാണ് ട്രെയിലർ. ചിത്രം ഓഗസ്റ്റ് ഒന്നിന് പ്രദർശനത്തിനെത്തും.

മലപ്പുറത്തുനിന്ന് കർണാടകയിലെ വിജനമായ ഗ്രാമത്തിലെത്തുന്ന മീനാക്ഷിയുടെ കഥാപാത്രവും, അവിടെ അവൾക്ക് തുണയാകുന്ന ഇന്ദ്രൻസിൻ്റെ ബാലൻ മാരാർ എന്ന കഥാപാത്രവും തമ്മിലുള്ള കണ്ടുമുട്ടലാണ് ട്രെയിലറിൻ്റെ പ്രധാന ആകർഷണം. ഗ്രാമത്തിൻ്റെ ഒറ്റപ്പെട്ട സ്വഭാവവും ഇന്ദ്രൻസിൻ്റെ കഥാപാത്രത്തിൻ്റെ ജീവിതത്തിലെ രഹസ്യങ്ങളും മീനാക്ഷി രസകരമായി ചോദ്യം ചെയ്യുന്ന രംഗങ്ങൾ ചിത്രത്തിലെ കൗതുകം വർദ്ധിപ്പിക്കുന്നു. ഭാഷയറിയാത്ത നാട്ടിൽ മീനാക്ഷിയുടെ കഥാപാത്രം നടത്തുന്ന യാത്രകളും ആശയവിനിമയങ്ങളും രസകരമായ മുഹൂർത്തങ്ങൾ സമ്മാനിക്കുന്നുണ്ട്.

മനോഹരമായ ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ഫീൽ ഗുഡ് ചിത്രത്തിൻ്റെ പ്രതീതി നൽകുന്നതിനൊപ്പം, ഒരു സസ്പെൻസ് ഘടകവും ചിത്രം ഒളിപ്പിച്ചുവെക്കുന്നുണ്ടെന്ന് ട്രെയിലർ വ്യക്തമാക്കുന്നു. ‘ലെറ്റ്സ് ഗോ ഫോർ എ വാക്ക്’ എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രം നവാഗതനായ ദീപക് ഡിയോൺ ആണ് രചനയും സംവിധാനവും നിർവഹിക്കുന്നത്. സി ഫാക്ടർ ദി എൻ്റർടെയ്ൻമെൻ്റ് കമ്പനിയുടെ ബാനറിൽ വി.കെ. ഷബീർ നിർമ്മിക്കുന്ന ചിത്രത്തിൽ അന്നു ആൻ്റണിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നു. ഫൈസൽ അലി ഛായാഗ്രഹണവും നവാഗതനായ അശ്വിൻ സത്യ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.

ലൈൻ പ്രൊഡ്യൂസർ- തജു സജീദ്,എഡിറ്റർ- ജയകൃഷ്ണൻ, വസ്ത്രാലങ്കാരം-സരിത സുഗീത്,മേക്കപ്പ്-ജയൻ പൂങ്കുളം, ആർട്ട്-മുരളി ബേപ്പൂർ,പ്രൊഡക്ഷൻ ഡിസൈൻ-സുരേഷ് ഭാസ്കർ,സൗണ്ട് ഡിസൈൻ-അജയൻ അടാട്ട്,സൗണ്ട് മിക്സിംഗ്-പ്രമോദ് തോമസ്,പ്രൊഡക്ഷൻ കൺട്രോളർ-നിജിൽ ദിവാകരൻ സ്റ്റിൽസ്-അജി കൊളോണിയ,പി ആർ ഒ-എ എസ് ദിനേശ്.

ഓണത്തല്ലിന് വീണ്ടും കളമൊരുങ്ങുന്നു; ആവേശം പകരാൻ ഷൈൻ ടോം ചാക്കോയും

വേഫെറർ ഫിലിംസിന്റെ സൂപ്പർ ഹീറോ ചിത്രം ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’ ടീസർ ജൂലൈ 28-ന്