in

“വർദ്ധരാജ വരുന്നു”; ബ്രഹ്മാണ്ഡ ചിത്രം സലാറിലെ പൃഥ്വിരാജിന്റെ ലുക്ക് പുറത്ത്…

“വർദ്ധരാജ വരുന്നു”; ബ്രഹ്മാണ്ഡ ചിത്രം സലാറിലെ പൃഥ്വിരാജിന്റെ ലുക്ക് പുറത്ത്…

സംവിധായകൻ പ്രശാന്ത് നീൽ, നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ്, സംഗീത സംവിധായകൻ രവി ബസ്‌റൂർ ഉൾപ്പെടെയുള്ള കെജിഎഫ് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘സലാർ’. പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ പ്രഭാസ് നായകനാകുന്ന ചിത്രത്തിൽ മലയാളത്തിന്റെ സൂപ്പർതാരം പൃഥ്വിരാജും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇന്ന് പൃഥ്വിരാജിന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് താരത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുക ആണ് നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ്. അതിഗംഭീര മേക്ക് ഓവറിൽ ആണ് പൃഥ്വിരാജ് പോസ്റ്ററിൽ കാണപ്പെടുന്നത്. വർദ്ധരാജ മന്നാർ എന്ന കഥാപാത്രത്തെ ആണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

സലാർ പോസ്റ്റർ പങ്കുവെച്ചു കൊണ്ട് പൃഥ്വിരാജിന് പിറന്നാൾ ആശംസകൾ നേർന്ന് ഹോംബാലെ ഫിലിംസ് ട്വീറ്റ് ചെയ്തത് ഇങ്ങനെ: “സമാന്തരമോ മുഖ്യധാരയോ, ആർട്ട്‌ഹൗസോ വാണിജ്യമോ, അദ്ദേഹം എല്ലായ്‌പ്പോഴും ഒരു സന്തുലിതാവസ്ഥ കൈവരിക്കുമെന്ന് ഉറപ്പുവരുത്തി വിനോദവും ആകർഷകവുമായ അഭിനയം അതിശയകരമായി കാഴ്ചവെക്കുന്നു. ഏറ്റവും വൈവിധ്യമാർന്ന പൃഥ്വിരാജിന് ജന്മദിനാശംസകൾ.” അടുത്ത വർഷം സെപ്റ്റബർ 28ന് ആണ് സലാർ തീയേറ്ററുകളിൽ എത്തുക. കെജിഎഫ് ചിത്രങ്ങളുടെ മഹാ വിജയവും താരനിരയിൽ പ്രഭാസ് – പൃഥ്വിരാജ് ടീം ഒന്നിക്കുന്നതും എല്ലാം ചിത്രത്തിന്റെ ഹൈപ്പ് വളരെയധികം ഉയർത്തുന്നുണ്ട്. ചിത്രം ഇന്ത്യൻ ബോക്സ് ഓഫീസിൽ വൻ തരംഗം സൃഷ്ടിക്കും എന്നാണ് വിലയിരുത്തൽ.

മലയാളത്തിൽ നിന്ന് പാൻ ഇന്ത്യൻ വിസ്മയമാകാൻ പൃഥ്വിയുടെ ‘കാളിയൻ’; മോഷൻ പോസ്റ്റർ…

“കൊമ്പൻ മീശയുമായി പൃഥ്വിരാജ്”; ‘വിലായത്ത് ബുദ്ധ’ ഫസ്റ്റ് ലുക്ക് പുറത്ത്…