“കൊമ്പൻ മീശയുമായി പൃഥ്വിരാജ്”; ‘വിലായത്ത് ബുദ്ധ’ ഫസ്റ്റ് ലുക്ക് പുറത്ത്…

‘കാപ്പ’ എന്ന ഷാജി കൈലാസ് ചിത്രം പൂർത്തിയാക്കിയ പൃഥ്വിരാജ് അടുത്തതായി ജോയിൻ ചെയ്യുന്ന ചിത്രമാണ് ‘വിലായത്ത് ബുദ്ധ’. നവാഗതനായ ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രം ജി ആർ ഇന്ദുഗോപന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ്. ഒക്ടോബർ 19ന് ഇടുക്കി ജില്ലയിലെ മറയൂരിൽ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് റിപ്പോർട്ട്. പൃഥ്വിരാജിന്റെ പിറന്നാൾ ദിനമായ ഇന്ന് ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുക ആണ് നിർമ്മാതാക്കൾ. മീശ പിരിച്ചുള്ള ലുക്കിൽ ആണ് താരത്തെ ഈ പോസ്റ്ററിൽ കാണാൻ കഴിയുക. സ്കെച്ച് ടൈപ്പിൽ ആണ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്.
ഉർവശി തിയേറ്റർസിന്റെ ബാനറിൽ സന്ദീപ് സേനൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ജി ആർ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചത്. 777 ചാർളി, കാന്താര എന്നീ കന്നഡ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച അരവിന്ദ് കശ്യപ് ആണ് ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്. മലയാളത്തിൽ അരവിന്ദിന്റെ അരങ്ങേറ്റ ചിത്രമാണ് ഇത്. ജേക്‌സ് ബിജോയ് സംഗീതവും ശ്രീജിത്ത് സരങ് എഡിറ്റിംഗും കൈകാര്യം ചെയ്യുന്നു. പൃഥ്വിരാജ്, സച്ചി എന്നിവർക്ക് ഒപ്പം അസ്സോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിച്ച ജയൻ നമ്പ്യാരുടെ ആദ്യ സംവിധാന സംരംഭം ആണ് ഈ ചിത്രം. ഫസ്റ്റ് ലുക്ക് പോസ്റ്റർ: