in

പൃഥ്വിരാജിന്‍റെ രണം ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ എത്തും; ആവേശത്തോടെ ആരാധകർ

പൃഥ്വിരാജിന്‍റെ രണം ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ എത്തും; ആവേശത്തോടെ ആരാധകർ

 

യുവ സൂപ്പർതാരം പൃഥ്വിരാജ് സുകുമാരന്‍റെ പുതിയ ചിത്രമായ വിമാനം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. മികച്ച ചിത്രം എന്ന അഭിപ്രായം നേടി മുന്നേറുന്ന വിമാനം ഒരു നടനെന്ന നിലയിൽ പൃഥ്വിരാജിന്‍റെ കരിയറിലെ ഒരു പൊൻ തൂവൽ ആയി മാറും എന്നാണ് വിലയിരുത്തപ്പെടുന്നത്. വിമാനം മികച്ച രീതിയിൽ മുന്നോട്ടു പോവുന്നതിനിടെ പൃഥ്വിരാജ് ആരാധകരെ ആവേശത്തിലാഴ്ത്തി മറ്റൊരു വാർത്ത കൂടി വന്നിരിക്കുകയാണ്.

പൃഥ്വിരാജിന്‍റെ അടുത്ത റിലീസ് ആയ രണത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ എത്തുമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ആരാധകർക്ക് ഉള്ള പൃഥ്വിരാജിന്‍റെ രണ്ടാമത്തെ ക്രിസ്മസ് സമ്മാനം ആയിരിക്കും രണം ഫസ്റ്റ് ലുക്ക് പോസ്റ്റർ.

 

Ranam

 

നവാഗതനായ നിർമ്മൽ സഹദേവ് സംവിധാനം ചെയ്ത ചിത്രമാണ് രണം. ഡിട്രോയിറ്റ് ക്രോസിങ് എന്ന് ആദ്യം പേര് നൽകിയിരുന്ന ഈ ചിത്രം പൂർണ്ണമായും അമേരിക്കയിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത് നാളെ വൈകുന്നേരം ആറു മണിക്ക് ഈ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പൃഥ്വിരാജ് തന്‍റെ ഫെയ്സ്ബുക്ക്‌ പേജിലൂടെ പുറത്തിറക്കും.

ഇഷ തൽവാർ നായിക ആയെത്തുന്ന ഈ ചിത്രത്തിൽ നടൻ റഹ്മാനും പ്രധാന വേഷത്തിൽ എത്തുന്നു. ക്രൈം ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് . പൃഥ്വിരാജ് ഒരു കാർ മെക്കാനിക്കിന്റെ വേഷത്തിൽ ആണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നതെന്നാണ് സൂചനകൾ പറയുന്നത്. ഇപ്പോൾ അഞ്ജലി മേനോൻ ചിത്രത്തിൽ അഭിനയിക്കുന്ന പൃഥ്വിരാജ് , ജനുവരിയിൽ റോഷ്‌നി ദിനകർ ഒരുക്കുന്ന മൈ സ്റ്റോറി പൂർത്തിയാക്കും. അതിനു ശേഷം ബ്ലെസി ചിത്രമായ ആട് ജീവിതത്തിൽ ജോയിൻ ചെയ്യും. അടുത്ത വർഷം ജൂണിൽ ആയിരിക്കും പൃഥ്വി തന്‍റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫർ തുടങ്ങുന്നത് . കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ ആണ് ഈ ചിത്രത്തിലെ നായകൻ.

വിലപിടിപ്പുള്ള ഇന്ത്യന്‍ സെലിബ്രിറ്റികളുടെ പട്ടികയുമായി ഫോർബ്സ്; സൽമാൻ ഒന്നാമൻ, കേരളത്തില്‍ മോഹന്‍ലാലും

പൃഥ്വിരാജ് ചിത്രം വിമാനത്തിന് ക്രിസ്മസ് ദിനത്തിൽ കേരളത്തിലെ എല്ലാ തിയേറ്ററുകളിലും സൗജന്യ പ്രദർശനം!