വിലപിടിപ്പുള്ള ഇന്ത്യന്‍ സെലിബ്രിറ്റികളുടെ പട്ടികയുമായി ഫോർബ്സ്; സൽമാൻ ഒന്നാമൻ, കേരളത്തില്‍ മോഹന്‍ലാലും

0

വിലപിടിപ്പുള്ള ഇന്ത്യന്‍ സെലിബ്രിറ്റികളുടെ പട്ടികയുമായി ഫോർബ്സ്; സൽമാൻ ഒന്നാമൻ, കേരളത്തില്‍ മോഹന്‍ലാലും

ഈ വർഷം ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന 100 ഇന്ത്യൻ സെലിബ്രിറ്റികളുടെ പട്ടിക ഫോർബ്സ് പ്രസിദ്ധീകരിച്ചു. തുടർച്ചയായി രണ്ടാം വർഷവും ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ ഒന്നാം സ്ഥാനം നേടി. 232 കോടി ആണ് സൽമാൻ ഖാനിന്‍റെ 2017ലെ വരുമാനം. 170 കോടി വരുമാനവുമായി രണ്ടാം സ്ഥാനം ഷാരൂഖ് ഖാനിന് ആണ്. ഇന്ത്യൻ ക്രിക്കറ്റിലെ ഇപ്പോളത്തെ സൂപ്പർതാരം വിരാട് കോഹ്ലി 100 കോടി സമ്പാദ്യവുമായി മൂന്നാം സ്ഥാനത്തു നിൽക്കുന്നു. അക്ഷയ് കുമാർ 98 കോടിയുമായും, സച്ചിൻ ടെണ്ടുൽക്കർ 82 കോടിയുമായി നാലും അഞ്ചും സ്ഥാനത്ത് നിൽക്കുന്നു.

 

 

100 പേര് അടങ്ങുന്ന ലിസ്റ്റിൽ ഇടം നേടാൻ മലയാള സിനിമയിൽ നിന്ന് രണ്ടു താരങ്ങൾക്ക് മാത്രമേ കഴിഞ്ഞുള്ളു. മലയാളത്തിൽ ഒന്നാം സ്ഥാനം സൂപ്പർതാരം മോഹൻലാലിന് ആണ്. 11 കോടി ആണ് മോഹൻലാലിന്‍റെ പ്രതിഫലം. 9 കോടിയുടെ പ്രതിഫലവുമായി ദുൽഖർ സൽമാൻ ആണ് പട്ടികയിൽ ഇടം നേടിയ മറ്റൊരു മലയാള നടൻ. ലിസ്റ്റിൽ 73ആം സ്ഥാനം മോഹൻലാൽ നേടിയപ്പോൾ ദുൽഖർ 79ആം സ്ഥാനത്ത് ആണ്.

 

salman-lal-dq

 

മറ്റു ചില താരങ്ങളുടെ റാങ്കിങ്സ് ഇങ്ങനെ:

ബാഹുബലി സംവിധായകൻ രാജമൗലിയ്ക്ക് 55 കോടി വരുമാനം, റാങ്ക് 15

ബാഹുബലി നായകൻ പ്രഭാസിന് 36 കോടിയുടെ വരുമാനം, റാങ്ക് 22

തമിഴ് സൂപ്പർതാരം അജിത് കുമാറിന് 31 കോടിയുടെ വരുമാനം, റാങ്ക് 27

തമിഴ് സൂപ്പർതാരം വിജയ്ക്ക് 29 കോടിയുടെ വരുമാനം, റാങ്ക് 31

LEAVE A REPLY

Please enter your comment!
Please enter your name here