പ്രൈം വീഡിയോയിൽ ‘പട’യുടെ സ്ട്രീമിങ്ങ് ആരംഭിച്ചു…
തിയേറ്റർ റിലീസ് ആയി എത്തിയ ‘പട’ നിരൂപകരെയും പ്രേക്ഷകരെയും ഒരേ പോലെ തൃപ്തിപ്പെടുത്തിയ ചിത്രമാണ്. കമൽ കെ എം സംവിധാനം ചെയ്ത ഈ ചിത്രം ഇപ്പോൾ ഒടിടിയിലും എത്തിയിരിക്കുക ആണ്. ആമസോൺ പ്രൈം വീഡിയോയിൽ ആണ് ചിത്രം സ്ട്രീമിങ്ങ് ആരംഭിച്ചിരിക്കുന്നത്.
കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനായകൻ എന്നിവർ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തിയത്. ഇരുപത്തി അഞ്ച് വർഷങ്ങൾക്ക് മുൻപ് നടന്ന യഥാർത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ആണ് ചിത്രം ഒരുക്കിയത്.
പ്രധാന വേഷങ്ങളിൽ എത്തിയ താരങ്ങളെ കൂടാതെ ഷൈൻ ടോം ചാക്കോ, ജഗദീഷ്, ഉണ്ണിമായ, പ്രകാശ് രാജ്, കനി കുസൃതി, ടി ജി രവി, ഇന്ദ്രൻസ്, സുധീർ കരമന, സിബി തോമസ്, സാവിത്രി ശ്രീധരൻ, ജോർജ്ജ് ഏലിയ തുടങ്ങിയ മറ്റ് താരങ്ങളും മറ്റ് വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. ഈ ഫോർ എന്റർടൈന്മെന്റ്‌സിന്റെയും എ വി എ പ്രൊഡക്ഷൻസിന്റെയും ബാനറുകളിൽ മുകേഷ് ആർ മെഹ്ത എ വി അനൂപ്, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.