in

ആഗോള ബിസിനസിൽ 115 കോടി കടന്ന് ‘ഭീഷ്മ പർവ്വം’; റിപ്പോർട്ട്

ആഗോള ബിസിനസിൽ 115 കോടി കടന്ന് ‘ഭീഷ്മ പർവ്വം’; റിപ്പോർട്ട്

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയം ആണ് ബോക്സ് ഓഫീസിൽ നിന്ന് ‘ഭീഷ്മ പർവ്വം’ എന്ന ചിത്രം സ്വന്തമാക്കിയത്. അമൽ നീരദ് സംവിധാനം ഈ ചിത്രം ഇപ്പോൾ 115 കോടിയിലധികം ആഗോള ബിസിനസ് നടത്തിയിരിക്കുന്നു എന്ന വാർത്ത ആണ് പുറത്തു വരുന്നത്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ മാനേജർ വിഷ്ണു സുഗതൻ, എന്റർടൈന്മെന്റ് ഇൻഡസ്ടറി ട്രാക്കർ ശ്രീധർ പിള്ള എന്നിവർ ആണ് ഈ വാർത്ത പുറത്തുവിട്ടത്.

ചിത്രത്തിന്റെ ആഗോള ബിസിനസ് 115 കോടി മറികടന്നു എന്ന വിവരം ആണ് ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഒഫീഷ്യൽ പോസ്റ്ററും ടീം പുറത്തുവിട്ടിട്ടുണ്ട്. സിനിമ നിരൂപകനും ട്രാക്കറുമായ ശ്രീധർ പിള്ളയും ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റ് കോവിഡ് എറയിൽ ഒരു മലയാള ചിത്രത്തിന് കിട്ടുന്ന ഏറ്റവും വലിയ ബിസിനസ് ആണ് ഇതെന്ന് അദ്ദേഹം വിശേഷിപ്പിക്കുന്നു.

തിയേറ്റർ കളക്ഷൻ, സാറ്റലൈറ്റ്/ഡിജിറ്റൽ റൈറ്റ്‌സ് കൂടാതെ മറ്റ് റൈറ്റ്സ് എന്നിവ ചേർന്നാണ് ചിത്രത്തിന്റെ ആഗോള കളക്ഷൻ 115 കോടി കടന്നിരിക്കുന്നത് എന്ന് അദ്ദേഹം ശ്രീധർ പിള്ള ചെയ്യുന്നു. ഇതൊരു ബമ്പർ ബിസിനസ് ആണെന്ന വിശേഷണവും അദ്ദേഹം നൽകുന്നുണ്ട്.

അതേസമയം, ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ്ങ് ഏപ്രിൽ 1ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഉണ്ടാവും എന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടുണ്ട്. ഒടിടി റിലീസിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ ട്രെയിലറും പ്രോമോ വീഡിയോകളും ഓൺലൈനിൽ വന്നിട്ടുണ്ട്. പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണങ്ങൾ ആണ് ഓരോ വിഡോകൾക്കും കിട്ടുന്നത്.

‘ഹേ സിനാമിക’ അഞ്ച് ഭാഷകളിൽ നെറ്റ്ഫ്ലിക്സ് സ്‌ട്രീം ചെയ്യും; റിലീസ് മാര്‍ച്ച് 31ന്…

പ്രൈം വീഡിയോയിൽ ‘പട’യുടെ സ്ട്രീമിങ്ങ് ആരംഭിച്ചു…