in

കെ ജി എഫ് സംവിധായകനും അജിത് കുമാറും ഒന്നിക്കുന്നു; പ്രശാന്ത് നീൽ സിനിമാറ്റിക് യൂണിവേഴ്‌സിലേക്ക് തലയും?

കെ ജി എഫ് സംവിധായകനും അജിത് കുമാറും ഒന്നിക്കുന്നു; പ്രശാന്ത് നീൽ സിനിമാറ്റിക് യൂണിവേഴ്‌സിലേക്ക് തലയും?

കെ ജി എഫ്, കെ ജി എഫ് 2 , സലാർ എന്നീ ചിത്രങ്ങളിലൂടെ ഇന്ത്യയിൽ മുഴുവൻ പ്രസിദ്ധനായി മാറിയ കന്നഡ സംവിധായകനാണ് പ്രശാന്ത് നീൽ. പ്രഭാസ്- പൃഥ്വിരാജ് സുകുമാരൻ എന്നിവരൊന്നിച്ച സലാറിന്റെ രണ്ടാം ഭാഗം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹമിപ്പോൾ. ജൂനിയർ എൻ ടി ആർ നായകനായ ഒരു ചിത്രവും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാലിപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം തമിഴ് സൂപ്പർ താരം അജിത് കുമാറിനെ നായകനാക്കി രണ്ട് ചിത്രങ്ങളൊരുക്കി, അതിലൂടെ ഒരു പ്രശാന്ത് നീൽ സിനിമാറ്റിക് യൂണിവേഴ്‌സ് സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. ഈ രണ്ട് ചിത്രങ്ങളും നിർമ്മിക്കുക കെ ജി എഫ് സീരിസ്, സലാർ എന്നിവ നിർമ്മിച്ച ഹോംബാലെ ഫിലിംസ് ആയിരിക്കും.

അജിത് ഇപ്പോൾ അഭിനയിക്കുന്ന വിടാമുയർച്ചി എന്ന ചിത്രത്തിന്റെ ഷെഡ്യൂൾ ബ്രേക്ക് സമയത് പ്രശാന്ത് നീൽ അജിത്തുമായി ചർച്ച നടത്തിയെന്നും, തുടർച്ചയായി രണ്ട് ചിത്രങ്ങൾ അദ്ദേഹവുമായി ചെയ്യാൻ ധാരണയായെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിൽ ആദ്യത്തെ ചിത്രം അജിത് നായകനായ ഒരു സ്റ്റാൻഡ് എലോൺ ചിത്രമാണെങ്കിൽ, രണ്ടാമത്തെ ചിത്രത്തിന്, പ്രശാന്ത് പ്ലാൻ ചെയ്യുന്ന കെ ജി എഫ് മൂന്നാം ഭാഗവുമായും ബന്ധമുണ്ടാകുമെന്നും അതിലൂടെ ഒരു പ്രശാന്ത് നീൽ സിനിമാറ്റിക് യൂണിവേഴ്‌സ് ഉണ്ടാകുമെന്നുമാണ് സൂചന.

രണ്ടാമത്തെ ചിത്രത്തിന്റെ ക്ലൈമാക്സിൽ അജിത്- യാഷ് ജോഡി ഒരുമിച്ചെത്തുമെന്നും സൂചനയുണ്ട്. അടുത്ത വർഷമായിരിക്കും ഈ ചിത്രങ്ങളുടെ പ്രഖ്യാപനമെന്നും വാർത്തകൾ പറയുന്നു. വിടാമുയർച്ചിയിലെ തന്റെ ഭാഗങ്ങൾ അടുത്തിടെ പൂർത്തിയാക്കിയ അജിത് ഇപ്പോൾ ചെയ്യുന്നത് ആദിക് രവിചന്ദ്രൻ ഒരുക്കുന്ന ‘ഗുഡ് ബാഡ് അഗ്ലി’ എന്ന ചിത്രത്തിലാണ്.

കാത്തിരിപ്പിന്റെ നീളം കുറയുന്നു, ‘കാളിയൻ’ വരുന്നു; പൃഥ്വിരാജിന്റെ ബ്രഹ്മാണ്ഡ ചിത്രം ഉടനെ…

തമിഴ് സൂപ്പർതാരങ്ങളുടെ വമ്പൻ ചിത്രങ്ങൾ ശ്രീ ഗോകുലം മൂവീസ് കേരളത്തിലെത്തിക്കും; തങ്കലാനും കങ്കുവയും വരുന്നു…