കെജിഎഫ് തരംഗം ആവർത്തിക്കാൻ പ്രശാന്ത് നീൽ; പ്രഭാസിന്റെ ‘സലാർ’ 2023 സെപ്റ്റംബർ 28ന്…
യഷിനെ നായകനാക്കി കെജിഎഫ് ഒന്നും രണ്ടും ഭാഗങ്ങൾ ഒരുക്കി ഇന്ത്യൻ ബോക്സ് ഓഫീസിൽ വൻ തരംഗം സൃഷ്ടിച്ച സംവിധായകൻ പ്രശാന്ത് നീലും നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘സലാർ’. നായകനായി ബഹുബലിയിലൂടെ പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ പരിവേഷം നേടിയ പ്രഭാസ് കൂടി ഈ പ്രശാന്ത് നീൽ ചിത്രത്തിൽ ചേരുമ്പോൾ ആരാധകരുടെ പ്രതീക്ഷ വർധിക്കുന്നത് പതിന്മടങ്ങ് ആണ്. മലയാളത്തിന്റെ യുവ സൂപ്പർതാരം പൃഥ്വിരാജും ചിത്രത്തിന്റെ ഭാഗമാണ് എന്നതിനാൽ വളരെ ആവേശത്തോടെ ആണ് മലയാളികളും ഈ ചിത്രത്തെ നോക്കി കാണുന്നത്. ചിത്രത്തിന്റെ ഒരു അപ്‌ഡേറ്റ് ഇന്ന് പുറത്തുവിടും എന്ന് നിർമ്മാതാക്കൾ ഇന്നലെ അറിയിച്ചിരുന്നു. ഇപ്പോളിതാ ആ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുക ആണ്.
സലാറിന്റെ റിലീസ് പ്രഖ്യാപനം ആണ് നിർമ്മാതാക്കൾ നടത്തിയിരിക്കുന്നത്. അടുത്ത വര്‍ഷം സെപ്റ്റംബർ 28ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ സലാർ എത്തും എന്നാണ് പ്രഖ്യാപനം. പ്രഭാസിന്റെ ഒരു പോസ്റ്ററും നിർമ്മാതാക്കൾ പുടത്തുവിട്ടിട്ടുണ്ട്. പോസ്റ്ററിന് ഒരു കെജിഎഫ് ഫീൽ ആണ് പ്രേക്ഷകർക്ക് കിട്ടുന്നത്. കെജിഎഫും സലാറും ഒരേ സിനിമാറ്റിക്ക് യൂണിവേഴ്സിന്റെ ഭാഗമാണ് എന്ന നിരീക്ഷണങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തവും ആണ്. എന്നാൽ ഇക്കാര്യത്തിൽ യാതൊരു സ്ഥിരീകരണവും മേക്കേഴ്സിന്റെ ഭാഗത്ത് നിന്ന് വന്നിട്ടില്ല. പോസ്റ്റർ:
'𝐑𝐄𝐁𝐄𝐋'𝐋𝐈𝐍𝐆 𝐖𝐎𝐑𝐋𝐃𝐖𝐈𝐃𝐄 𝐎𝐍 𝐒𝐄𝐏 𝟐𝟖, 𝟐𝟎𝟐𝟑.#Salaar #TheEraOfSalaarBegins#Prabhas @prashanth_neel @VKiragandur @hombalefilms @shrutihaasan @PrithviOfficial @IamJagguBhai @sriyareddy @bhuvangowda84 @RaviBasrur @shivakumarart @anbariv @SalaarTheSaga pic.twitter.com/TRc8h4iAmT
— Hombale Films (@hombalefilms) August 15, 2022