in

“ബഡ്‌ജറ്റും സ്‌കയിലും വളരെ വലുത്”; ‘സീതാ രാമം’ തിയേറ്ററുകളിൽ കാണേണ്ട ചിത്രമെന്ന് പ്രഭാസ്…

“ബഡ്‌ജറ്റും സ്‌കയിലും വളരെ വലുത്”; ‘സീതാ രാമം’ തിയേറ്ററുകളിൽ കാണേണ്ട ചിത്രമെന്ന് പ്രഭാസ്…

മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാനെ നായകനാക്കി തെലുങ്ക് സിനിമയിൽ നിന്നെത്തുന്ന ബിഗ് ബഡ്‌ജറ്റ്‌ ചിത്രമാണ് ‘സീതാ രാമം’. മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ നാളെ റിലീസിന് തയ്യാറെടുക്കുന്ന ഈ ചിത്രത്തിൽ മൃണാൽ ഠാക്കൂർ, രശ്മിക മന്ദാന എന്നിവർ ആണ് ചിത്രത്തിലെ നായികമാർ. ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ഈ ചിത്രം അവതരിപ്പിക്കുന്നത് തെലുങ്കിലെ ഏറ്റവും വലിയ നിർമ്മാണ കമ്പനിയായ വൈജയന്തി മൂവീസ് ആണ്. സ്വപ്ന സിനിമാസ് ആണ് നിർമ്മാണം.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചിത്രത്തിന് പ്രൊമോഷൻ ഇവന്റുകൾ നിർമ്മാതാക്കൾ സംഘടിപ്പിച്ചിരുന്നു. ഹൈദരബാദിൽ നടന്ന പ്രീ റിലീസ് ഇവന്റിൽ പ്രഭാസ് ആയിരുന്നു മുഖ്യാതിഥിയായി എത്തിയത്. ചിത്രത്തെയും നിർമ്മാതാക്കളെയും ദുൽഖറിനെയും രശ്മിക മന്ദാനയും എല്ലാം പ്രഭാസ് പ്രശംസിച്ചു. ചില സിനിമകൾ തീയേറ്ററുകളിൽ പോയി കാണാനുള്ളത് ആണെന്നും സീതാ രാമം തീയേറ്ററുകളിൽ കാണണമെന്നും ആരാധകരോട് പ്രഭാസ് അഭ്യർത്ഥിച്ചു.

“സീതാ രാമത്തിന്റെ ട്രെയിലറും വിഷ്വലും കണ്ടു. ചിത്രം ഷൂട്ട് ചെയ്യാൻ നിർമ്മാതാക്കൾ റഷ്യയിലും കാശ്മീരിലും പോയി. തീയേറ്ററുകളിൽ പോയി കാണേണ്ട ചിത്രമാണ് ഇത്. നിർമ്മാതാക്കൾ ചിലവഴിച്ച ബഡ്ജറ്റും ചിത്രത്തിന്റെ സ്കെയിലും വളരെ വലുതാണ്. വീട്ടിൽ പൂജാമുറി ഉണ്ടെന്ന് പറഞ്ഞ് നമ്മൾ ക്ഷേത്രത്തിൽ പോകുന്നത് നിർത്തുമോ? സിനിമയിലുള്ളവർക്ക് തീയേറ്ററുകൾ ക്ഷേത്രങ്ങൾ ആണ്. അതിന് കാരണം നിങ്ങൾ ആണ്. സീതാ രാമം തീയേറ്ററുകളിൽ കാണണം. മോസ്റ്റ് വാണ്ടഡ് ഹീറോയിൻ രശ്മിക ഉണ്ട് ചിത്രത്തിൽ. വലിയ ഒരു താരനിര തന്നെയുണ്ട് ചിത്രത്തിലുണ്ട്. തീയേറ്ററുകളിൽ തന്നെ ഈ ചിത്രം കാണണം.”, പ്രഭാസ് പറഞ്ഞു.

രാജ്യത്തെ ഏറ്റവും സുന്ദരനായ നടനും ഒരു സൂപ്പർസ്റ്റാറും ആണ് ദുൽഖർ സൽമാൻ എന്ന് പ്രഭാസ് പറഞ്ഞു. ദുൽഖറിന്റെയും മൃണാലിന്റെയും പ്രകടനത്തെ എല്ലാവരും പുകഴ്ത്തുന്നു എന്നും ഉടനെ തന്നെ സിനിമ കാണണമെന്നെ തനിക്കുള്ളൂ എന്നും പ്രഭാസ് പറയുന്നു. “ലവ് സ്റ്റോറി കൂടാതെ യുദ്ധവും ചിത്രത്തിൽ ഉണ്ടാവും എന്ന് തോന്നുന്നു, ലവ് സ്റ്റോറി കൂടാതെ മറ്റ് ഘടങ്ങളും ചിത്രത്തിൽ ഉണ്ട്.”, പ്രഭാസ് കൂട്ടിച്ചേർത്തു.

കാർത്തിയ്ക്ക് ശങ്കറിന്റെ മകൾ നായിക; ആക്ഷനും റൊമാൻസുമായി ‘വിരുമൻ’ ട്രെയിലർ…

അഞ്ച് ഭാഷകളിൽ ‘പീസ്’, കാർലോസ് ആയി ജോജു; ട്രെയിലർ പുറത്ത്…