in

‘ബൾട്ടി’യിലെ ‘ഗീ മാ’ ആയി വൻ മേക്കോവറിൽ പൂർണിമ ഇന്ദ്രജിത്ത്; ക്യാരക്ടർ പോസ്റ്റർ പുറത്ത്

‘ബൾട്ടി’യിലെ ‘ഗീ മാ’ ആയി വൻ മേക്കോവറിൽ പൂർണിമ ഇന്ദ്രജിത്ത്; ക്യാരക്ടർ പോസ്റ്റർ പുറത്ത്

ഷെയ്ൻ നിഗം നായകനാവുന്ന ‘ബൾട്ടി’ എന്ന ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ ശ്രദ്ധ നേടുന്നു. ചിത്രത്തിൽ ‘ഗീ മാ’ എന്ന കരുത്തുറ്റ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൂർണിമ ഇന്ദ്രജിത്തിന്റെ പോസ്റ്ററാണ് പുറത്തിറങ്ങിയത്. കയ്യിൽ സിഗരറ്റും ആരെയും കൂസാത്ത നോട്ടവുമായി പ്രത്യക്ഷപ്പെടുന്ന പൂർണിമയുടെ ഈ പുതിയ മേക്കോവർ, താരം ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്.

2019-ൽ ‘വൈറസി’ലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ പൂർണിമയുടെ അഭിനയ ജീവിതത്തിലെ ഒരു പ്രധാന കഥാപാത്രമായിരിക്കും ‘ഗീ മാ’ എന്നാണ് വിലയിരുത്തൽ. ഷെയ്ൻ നിഗത്തിന്റെ ഇരുപത്തിയഞ്ചാമത് ചിത്രമായി ഒരുങ്ങുന്ന ‘ബൾട്ടി’, താരത്തിന്റെ കരിയറിലെ ഒരു ബിഗ് ബജറ്റ് ചിത്രം കൂടിയാണ്. സെപ്റ്റംബർ 26-നാണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. ഷെയ്ൻ നിഗം ‘ഉദയൻ’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ, തമിഴ് നടൻ ശന്തനു ഭാഗ്യരാജ് ‘കുമാർ’ ആയും, സംവിധായകരായ സെൽവരാഘവൻ ‘ഭൈരവൻ’ ആയും, അൽഫോൻസ് പുത്രൻ ‘സോഡ ബാബു’ ആയും ചിത്രത്തിൽ അഭിനയിക്കുന്നു.

നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സന്തോഷ് ടി. കുരുവിളയും ബിനു ജോർജ്ജ് അലക്സാണ്ടറും ചേർന്നാണ്. കേരള-തമിഴ്നാട് അതിർത്തിയിലെ ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ കബഡിയും സൗഹൃദവും പ്രണയവും സംഘർഷങ്ങളും ഇടകലർത്തിയാണ് കഥ പറയുന്നത്. തമിഴിലെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകൻ സായ് അഭ്യങ്കറിന്റെ ആദ്യ മലയാള ചിത്രം കൂടിയാണിത്. ചിത്രത്തിലെ ‘ജാലക്കാരി’ എന്ന ഗാനം നേരത്തെ ഹിറ്റായിരുന്നു.

ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ: ഛായാഗ്രഹണം: അലക്സ് ജെ പുളിക്കൽ, ക്രിയേറ്റീവ് ഡയറക്ടർ: വാവ നുജുമുദ്ദീൻ, എഡിറ്റർ: ശിവ്കുമാർ വി പണിക്കർ, കോ പ്രൊഡ്യൂസർ: ഷെറിൻ റെയ്ച്ചൽ സന്തോഷ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സന്ദീപ് നാരായൺ, കലാസംവിധാനം: ആഷിക് എസ്, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, അഡീഷണൽ ഡയലോഗ്: ടി.ഡി. രാമകൃഷ്ണൻ, സംഘട്ടനം: ആക്ഷൻ സന്തോഷ്, വിക്കി, പ്രൊജക്ട് കോർഡിനേറ്റർ: ബെന്നി കട്ടപ്പന, പ്രൊഡക്ഷൻ കൺട്രോളർ: കിഷോർ പുറക്കാട്ടിരി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ എം, അസോസിയേറ്റ് ഡയറക്ടർമാർ: ശബരിനാഥ്, രാഹുൽ രാമകൃഷ്ണൻ, സാംസൺ സെബാസ്റ്റ്യൻ, മെൽബിൻ മാത്യു (പോസ്റ്റ് പ്രൊഡക്ഷൻ), വസ്ത്രാലങ്കാരം: മെൽവി ജെ, ഗാനരചന: വിനായക് ശശികുമാർ, സ്റ്റിൽസ്: സജിത്ത് ആർ.എം, വിഎഫ്എക്സ്: ആക്സൽ മീഡിയ, ഫോക്സ്ഡോട്ട് മീഡിയ, കളറിസ്റ്റ്: ശ്രീക് വാര്യർ, ഡിസ്ട്രിബ്യൂഷൻ: മൂൺഷോട്ട് എന്റർടെയ്ൻമെന്റ്സ് പ്രൈവറ്റ് ലി., എസ്ടികെ ഫ്രെയിംസ്, പിആർഒ: ഹെയിൻസ്, യുവരാജ്, മാർക്കറ്റിംഗ് & വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ് എൽഎൽപി.

മലയാളത്തിന് നാലാമത്തെ 200 കോടി ചിത്രം; പതിമൂന്നാം നാൾ റെക്കോർഡ് നേട്ടവുമായി ‘ലോക’ 

ഹനുമാൻ്റെ കഥയുമായി 3D ആനിമേഷൻ ചിത്രം ‘വായുപുത്ര’ വരുന്നു; റിലീസ് 2026-ൽ