ട്രോളുകൾ ഇനി വേണ്ട, കാളിദാസ് ജയറാമിന്‍റെ പൂമരത്തിന് റിലീസ് ഡേറ്റ് തീരുമാനിച്ചു
മലയാള സിനിമാ ലോകം ഒരുപാട് കാത്തിരിക്കുന്ന ചിത്രമാണ് പൂമരം. ജയറാമിന്റെ മകൻ കാളിദാസ് ജയറാം നായകനായി അരങ്ങേറുന്ന ഈ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ക്രിസ്തുമസ് റിലീസ് ആയി ചിത്രം 24ന് തീയേറ്ററുകളിൽ എത്തും.
ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിന് ശേഷം എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂമരം.
ചിത്രത്തിലെ ഗാനങ്ങൾ ഒക്കെ പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചിരുന്നു. പൂമരത്തിലെ ഞാനും ഞാനുമെന്റെ ആളും എന്ന ഗാനം സൂപ്പർ ഹിറ്റ് ആയിരുന്നു. യൂട്യൂബ് റെക്കോർഡുകൾ തകർത്ത ഈ ഗാനം പുറത്തിറങ്ങി ഒരു വർഷം ആയിട്ടും പൂമരം പുറത്തിറങ്ങാത്തത്തിൽ ആരാധകർ നിരാശരായിരുന്നു. റിലീസ് ഡേറ്റ് നീണ്ടുപോകുന്നതിൽ നിരവധി ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു. ട്രോളുകൾക്കും പ്രേക്ഷകരുടെ കാത്തിരിപ്പിനും വിട നൽകി കൊണ്ട് ക്രിസ്തുമസ് ആഘോഷമാക്കാൻ പൂമരം എത്തുകയാണ്.
എറണാകുളം മഹാരാജാസ് കോളേജിൽ ആണ് പൂമരം ചിത്രീകരിച്ചത്. നിരവധി പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.