in

മിസ്റ്റിക്ക് ആക്ഷന്‍ ഡ്രാമ ‘പന്ത്രണ്ടി’ന്റെ ഒടിടി സ്ട്രീമിംഗ് ഇന്ന് രാത്രിയില്‍ ആരംഭിക്കുന്നു…

ദേവ് മോഹനും വിനായകനും ഷൈനും ഒന്നിച്ച മിസ്റ്റിക്ക് ആക്ഷന്‍ ഡ്രാമ ‘പന്ത്രണ്ടി’ന്റെ ഒടിടി സ്ട്രീമിംഗ് ഇന്ന് രാത്രിയില്‍ ആരംഭിക്കുന്നു…

ഈ വർഷം ജൂൺ 24ന് തീയേറ്ററുകളിൽ എത്തിയ ചിത്രമായിരുന്നു ‘പന്ത്രണ്ട്’. ലിയോ തദേവൂസ് സംവിധാനം ചെയ്ത എസ് ചിത്രത്തിൽ ദേവ് മോഹൻ, വിനായകൻ, ഷൈൻ ടോം ചാക്കോ എന്നിവർ ആണ് പ്രധാന വേഷങ്ങളിൽ എത്തിയത്. മിസ്റ്റിക്ക് ആക്ഷൻ ഡ്രാമ ജോണറിൽ ഉൾപ്പെടുത്താവുന്ന ഈ ചിത്രം ക്വട്ടേഷൻ സംഘങ്ങളുടെ കഥയാണ് പറയുന്നത്. സംവിധായകൻ ലിയോ തന്നെ തിരക്കഥ രചിച്ച എസ് ചിത്രം സ്കൈപാസ് എന്റർടൈന്മെന്റിന്റെ ബാനറിൽ വിക്ടർ എബ്രഹാം ആണ് നിർമ്മിച്ചത്. തിയേറ്റർ റിലീസ് ആയി നാല് മാസം പിന്നിടുമ്പോൾ ഈ ചിത്രം ഒടിടിയിൽ എത്തുക ആണ്. ആമസോണിന്റെ ഒടിടി പ്ലാറ്റഫോമായ പ്രൈം വീഡിയോയിൽ ആണ് ചിത്രം സ്‌ട്രീം ചെയ്യുക. ഇന്ന് രാത്രി 12 മണിക്ക് ചിത്രത്തിന്റെ സ്‌ട്രീമിംഗ്‌ ആരംഭിക്കും.

12 അംഗ ക്വട്ടേഷൻ സംഘത്തെ ചുറ്റിപ്പറ്റിയാണ് ഈ സിനിമ. രണ്ട് സഹോദരന്മാർ അടങ്ങുന്ന 12 അംഗ ക്വട്ടേഷൻ സംഘം ഒരു ഓപ്പറേഷന് ശേഷം മടങ്ങുമ്പോൾ അവരുടെ വാഹനത്തിൽ ഒരു അപരിചിതനായ യുവാവവിനെ കാണുന്നു. അയാളുടെ സന്നിന്ധ്യവും പ്രവൃത്തിയും അവരിൽ സംശയം ജനിപ്പിക്കുന്നു. ശേഷം അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളാണ് ഈ ചിത്രത്തിന്റെ ഉള്ളടക്കം. അവരുടെ സംഘത്തലവൻ പയ്യെ ക്വട്ടേഷൻ പ്രവർത്തനങ്ങൾ സ്വയം അവസാനിപ്പിച്ച് ഒരു മത്സ്യത്തൊഴിലാളിയായി മാറുന്നു. ഈ ഒരു രൂപാന്തരത്തിന് പിന്നിലുള്ള കാരണവും പിന്നീട് ആ ഗ്യാങിന് എന്ത് സംഭവിക്കും എന്നത് ഒക്കെയും ആണ് ഈ ചിത്രം.

View this post on Instagram

A post shared by Leo Thaddeus (@leothaddeus)

പ്രേക്ഷകരുടെ ഇഷ്ടം നേടുമോ ഈ ‘മോൺസ്റ്റർ’; റിവ്യൂ വായിക്കാം…

“എത്രയോ നല്ല എന്റർടൈനർ, ഹണി റോസും അടിപൊളി”, മോൺസ്റ്ററിനെ കുറിച്ച് ഒമർ ലുലു…