in

പുതിയ മാസ് പോസ്റ്ററുമായി ‘പാപ്പൻ’; റിലീസ് തീയതിയും പ്രഖ്യാപിച്ചു…

പുതിയ മാസ് പോസ്റ്ററുമായി ‘പാപ്പൻ’; റിലീസ് തീയതിയും പ്രഖ്യാപിച്ചു…

ആക്ഷൻ സൂപ്പർസ്റ്റാർ സുരേഷ് ഗോപിയും മാസ്റ്റർ സംവിധായകൻ ജോഷിയും ഒന്നിക്കുന്ന ചിത്രമായ ‘പാപ്പൻ’ തീയേറ്റർ റിലീസിന് തയ്യാറായിരിക്കുക ആണ്. ഈ മാസം റിലീസ് പ്രതീക്ഷിച്ചിരുന്ന ഈ ചിത്രത്തിന്റെ റിലീസ് തീയതി ഇന്ന് നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരിക്കുക ആണ്. ജൂലൈ 29ന് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനം എത്തും.

ആർ ജെ ഷാൻ തിരക്കഥ രചിച്ച ചിത്രം ഒരു ക്രൈം ത്രില്ലർ ആണ്. സുരേഷ് ഗോപിയ്ക്ക് ഒപ്പം മകൻ ഗോകുൽ സുരേഷും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഈ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു കൊണ്ട് ഒരു പോസ്റ്ററും നിർമ്മാതാക്കൾ പുറത്തുവിട്ടിട്ടുണ്ട്. പോസ്റ്റർ:

എബ്രഹാം മാത്യു മാത്തൻ എന്ന ഐപിഎസ് ഓഫീസറുടെ വേഷത്തിൽ ആണ് സുരേഷ് ഗോപി എത്തുന്നത്. സുരേഷ് ഗോപിയുടെ രണ്ട് ലുക്കുകൾ ഇതിനോടകം പുറത്തുവന്നിരുന്നു. ആഴ്ചകൾക്ക് മുൻപ് ചിത്രത്തിന്റെ ട്രെയിലറും റിലീസ് ആയിരുന്നു. മികച്ച അഭിപ്രായങ്ങൾ ആണ് ട്രെയിലറിന് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും വലിയ പ്രതീക്ഷയാണ് ആരാധകർക്ക് നൽകുന്നത്. വലിയ ഒരു ഇടവേളയ്ക്ക് ശേഷം ജോഷി – സുരേഷ് ഗോപി ടീം ഒന്നിക്കുന്നത് ആണ് ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണീയത.

നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത് അജയ് ഡേവിഡ് കാച്ചപ്പിള്ളി ആണ്. എഡിറ്റിംഗ് ശ്യാം ശശിധരന്‍ കൈകാര്യം ചെയ്യുന്നു. സംഗീതം ജേക്സ് ബിജോയ് ഒരുക്കുന്നു.

“14 വർഷങ്ങൾ, ഒരായിരം തടസ്സങ്ങൾ, അവസാനം ബ്ലെസിയുടെ ആടുജീവിതത്തിന് പാക്ക് അപ്പ്”

“അവൻ പ്രവചനാതീതനാണ്”; ബ്രഹ്മാണ്ഡ ദൃശ്യങ്ങളുമായി ‘ഏജന്റ്’ ടീസർ…