in

പാപ്പന് പാക്ക്അപ്പ് പറഞ്ഞ് ജോഷി; വരുന്നത് ക്രൈം ത്രില്ലർ…

പാപ്പന് പാക്ക്അപ്പ് പറഞ്ഞ് ജോഷി; വരുന്നത് ക്രൈം ത്രില്ലർ…

ജോഷിയുടെ സംവിധാനത്തിൽ സുരേഷ് ഗോപി നായകനാകുന്ന ചിത്രമാണ് പാപ്പൻ. ദിവസങ്ങൾക്ക് മുൻപ് പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്ററിന് മികച്ച വരവേൽപ്പ് ആണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. 10 ലക്ഷം കാഴ്ചകൾ ആണ് ഈ മോഷൻ പോസ്റ്ററിന് ലഭിച്ചത്.

ഇപ്പോളിതാ ചിത്രത്തിനെ കുറിച്ചുള്ള പുതിയ വിശേഷം നായകൻ സുരേഷ് ഗോപി പങ്കുവെച്ചിരിക്കുക ആണ്. പാപ്പന്റെ അവസാനഘട്ട ചിത്രീകരണവും പൂർത്തിയായി പാക്ക്അപ്പ് ആയ വിവരം ആണ് ആരാധകരെ അറിയിച്ചിരിക്കുക ആണ് സുരേഷ് ഗോപി. പാപ്പൻ അണിയറപ്രവർത്തകരുടെ ഒരു ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

മോഷൻ പോസ്റ്റർ 10 ലക്ഷം കാഴ്ചക്കാരെ നേടിയതിന്റെ സന്തോഷം പങ്കിട്ട് കൊണ്ട് പാപ്പാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നു. മോഷൻ പോസ്റ്ററിൽ കണ്ട അതേ സാഹചര്യത്തിൽ നിന്നുള്ള സ്റ്റിൽ ആണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലും ഉപയോഗിച്ചിരിക്കുന്നത്. ഈ പോസ്റ്ററിനും നല്ല പ്രതികരണങ്ങൾ ആണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.

ഗോകുൽ സുരേഷ് ഗോപി, നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവർ ആണ് മറ്റ് താരങ്ങൾ. ക്രൈം ത്രില്ലർ ആയി ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഡേവിഡ് കാച്ചപ്പിള്ളിയും റാഫിയും ചേർന്നാണ്. ചിത്രത്തിന് ആർജെ ഷാൻ ആണ് തിരക്കഥ ഒരുക്കിയത്. അജയ് ഡേവിഡ് ആണ് ഛായാഗ്രഹണം. ജേക്‌സ് ബിജോയ് സംഗീതം പകരുന്നു. ശ്യാം ശശിധരൻ ആണ് എഡിറ്റർ.

തീയേറ്ററിലേക്ക് ഇല്ല, മമ്മൂട്ടിയുടെ ആദ്യ ഒടിടി ചിത്രം ആകാൻ ‘പുഴു’…

‘ഹൃദയം’ റിലീസിന് മുൻപോരു സ്‌പെഷ്യൽ വീഡിയോ എത്തി; ട്രെയിലർ നാളെ…