‘ഹൃദയം’ റിലീസിന് മുൻപോരു സ്‌പെഷ്യൽ വീഡിയോ എത്തി; ട്രെയിലർ നാളെ…
വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ഒന്നിക്കുന്ന ഹൃദയം എന്ന ചിത്രം റിലീസിന് തയ്യാറായി കഴിഞ്ഞു. ഈ വെള്ളിയാഴ്‌ച (ജനുവരി 21) ആണ് തീയേറ്ററുകളിൽ ചിത്രം എത്തുന്നത്. ഇപ്പോളിതാ ആരാധകർക്കായി ഒരു സ്‌പെഷ്യൽ വീഡിയോ ഹൃദയം ടീം പുറത്തുവിട്ടിരിക്കുകയാണ്.
ഹൃദയത്തിന്റെ ട്രെയിലർ നാളെ എത്തും എന്നൊരു അറിയിപ്പും ടീം അറിയിച്ചിട്ടുണ്ട്. ഈ വലിയ കാത്തിരിപ്പിനുള്ള ഞങ്ങളുടെ കാരണം എന്ന് ടൈറ്റിൽ കൊടുത്ത ഒരു സ്‌പെഷ്യൽ വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നത്. അണിയറപ്രവർത്തകർ ഹൃദയം സിനിമയെ കുറിച്ച് സംസാരിക്കുന്നതും ലൊക്കേഷനിലെ ചില കാഴ്ചകളും ആണ് വീഡിയോയിൽ ഉള്ളത്.
സൂപ്പർതാരം മോഹൻലാൽ ലൊക്കേഷൻ വിസിറ്റ് ചെയ്യുന്നതും ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വീഡിയോ കാണാം:
ഛായാഗ്രഹകൻ വിശ്വജിത്തിന്റെ വാക്കുകളിലൂടെ ആണ് ഈ സ്‌പെഷ്യൽ വീഡിയോ തുടങ്ങുന്നത്. തീയേറ്ററുകൾക്ക് ഉള്ളൊരു സിനിമയാണ് ഇതെന്ന് അദ്ദേഹം പറയുന്നു. നടി മേഘ തോമസ്, സൗണ്ട് ഡിസൈനർ സച്ചിൻ സുധാകരൻ, സംവിധായകനും തിരക്കഥാകൃത്തുമായ വിനീത്, സംഗീത സംവിധായകൻ ഹിഷാം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിതാര സുരേഷ്, കാസ്റ്റിംഗ് ഡയറക്ടർ വിശാഖ് നായർ, നടി കല്യാണി, നടൻ വിജയരാഘവൻ, നിർമ്മാതാവ് വിശാഖ് സുബ്രമണ്യം ഗാനരചയിതാവ് കൈതപ്രം നടൻ കലേഷ് രാമാനന്ദ് തുടങ്ങിയവർ വീഡിയോയിൽ സംസാരിക്കുന്നു.