“തോൽക്കാൻ എനിക്ക് മനസ്സില്ലായിരുന്നു”; ത്രില്ലടിപ്പിച്ച് പാപ്പന്റെ ഗ്രാൻഡ് ട്രെയിലർ…

ആക്ഷൻ സൂപ്പർസ്റ്റാർ സുരേഷ് ഗോപിയെ നായകനാക്കി മാസ്റ്റർ സംവിധായകൻ ജോഷി ഒരുക്കുന്ന ചിത്രമാണ് ‘പാപ്പൻ’. ത്രില്ലർ ചിത്രമായ പാപ്പന്റെ പോസ്റ്ററുകൾക്കും പ്രോമോ വീഡിയോകൾക്കും ഒക്കെ പ്രേക്ഷകർ മികച്ച പ്രതികരണങ്ങളോടെ ആണ് സ്വീകരിച്ചത്. ചിത്രത്തിന്റെ ആദ്യ ട്രെയിലർ ആഴ്ച്ചകൾക്ക് മുൻപ് ആയിരുന്നു പുറത്തുവന്നത്. ഇപ്പോളിതാ ചിത്രത്തിന്റെ ഗ്രാൻഡ് ട്രെയിലർ ലോഞ്ച് ചെയ്തിരിക്കുക ആണ് നിർമ്മാതാക്കൾ.
മികച്ച ഒരു മാസ് ആക്ഷൻ ത്രില്ലർ ചിത്രം തന്നെ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം എന്ന് ഒരിക്കൽ കൂടി ഉറപ്പ് നൽകുക ആണ് പുതിയ ട്രെയിലർ. 1 മിനിറ്റ് 27 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ മികച്ച ത്രില്ലിങ്ങ് ബാക്ക്ഗ്രൗണ്ട് സ്കോറിങ്ങിന്റെയും ഡയലോഗുകളുടെയും അകമ്പടിയോടെ ആണ് ഒരുക്കിയിരിക്കുന്നത്. ട്രെയിലർ കാണാം: