in

ദേശീയ ചലച്ചിത്ര അവാർഡ് 2020: മികച്ച നടൻ സൂര്യ, സംവിധായകൻ സച്ചി…

ദേശീയ ചലച്ചിത്ര അവാർഡ് 2020: മികച്ച നടൻ സൂര്യ, സംവിധായകൻ സച്ചി…

68-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ജേതാക്കളെ ഇന്ന് പ്രഖ്യാപിച്ചു. ഈ വർഷത്തെ മികച്ച നടനുള്ള പുരസ്‌കാരം സൂര്യയും അജയ് ദേവ്ഗണും പങ്കിടും. സൂരറൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിന് ആണ് സൂര്യയ്ക്ക് അവാര്‍ഡ്. തൻഹാജി: ദി അൺസങ് വാരിയർ എന്ന ചിത്രമാണ് അജയ് ദേവ്ഗണ്ണിനെ അവാര്‍ഡിന് അര്‍ഹന്‍ ആക്കിയത്. സൂര്യയുടെ ആദ്യ ദേശീയ അവാർഡ് ആണ് ഇത്. അജയ് ദേവ്ഗണ്ണിന് ഇത് മൂന്നാമത്തേതുമാണ് – 1998-ൽ പുറത്തിറങ്ങിയ സഖ്ം എന്ന ചിത്രത്തിനും 2002-ലെ ദി ലെജൻഡ് ഓഫ് ഭഗത് സിംഗ് എന്ന ചിത്രത്തിനും അദ്ദേഹം മികച്ച നടനായി.

സിംപ്ലിഫ്‌ളൈ ഡെക്കാൻ സ്ഥാപകൻ ജി ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ സൂരരൈ പോട്ര് ആണ് മികച്ച ഫീച്ചർ ഫിലിം. ഈ ചിത്രത്തിലെ അഭിനയത്തിന് അപർണ ബാലമുരളി മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നേടി. മലയാളം ത്രില്ലർ ചിത്രം അയ്യപ്പനും കോശി രണ്ട് അവാർഡുകൾ സ്വന്തമാക്കി – സച്ചി എന്നറിയപ്പെടുന്ന കെ ആർ സച്ചിദാനന്ദൻ മരണാനന്തരം മികച്ച സംവിധായകനും ബിജു മേനോൻ മികച്ച സഹനടനുമായി.

ശിവരഞ്ജനിയം ഇന്നും ശിലാ പെങ്ങൾ എന്ന ചിത്രത്തിലെ അഭിനയത്തിന് ലക്ഷ്മി പ്രിയ ചന്ദ്രമൗലി മികച്ച സഹനടിക്കുള്ള അവാർഡ് നേടി. മികച്ച തമിഴ് ചിത്രത്തിനുള്ള അവാര്‍ഡും മികച്ച എഡിറ്റിങ്ങിനും ഉള്ള അവാര്‍ഡ് ഈ ചിത്രം നേടി. തിങ്കളാഴ്ച നിശ്ചയം ആണ് മികച്ച മലയാള ചിത്രം. മികച്ച തെലുങ്ക് ചിത്രമായി കളർ ഫോട്ടോയെയും തിരഞ്ഞെടുത്തു.

കാളിയന്റെ സംഗീതം കെജിഎഫ് പോലെ തീയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കും!

“തോൽക്കാൻ എനിക്ക് മനസ്സില്ലായിരുന്നു”; ത്രില്ലടിപ്പിച്ച് പാപ്പന്റെ ഗ്രാൻഡ് ട്രെയിലർ…