വിനീത് കുമാര്‍ നായകനാകുന്നു ട്രെഷർ ഹണ്ട് ചിത്രത്തിന്‍റെ ട്രെയിലര്‍ മമ്മൂട്ടി പുറത്തിറക്കി…

മലയാള സിനിമാ പ്രേക്ഷകർക്ക് പ്രതീക്ഷയോടെ കാത്തിരിക്കാവുന്ന ഒരു ചിത്രത്തിന്റെ കൂടി ട്രെയിലർ പുറത്തുവന്നിരിക്കുക ആണ്. വിനീത് കുമാർ നായകനാകുന്ന ട്രെഷർ ഹണ്ട് ചിത്രം സൈമൺ ഡാനിയലിന്റെ ട്രെയിലർ ആണ് പുതു പ്രതീക്ഷ നൽകി എത്തിയിരിക്കുന്നത്. സാജൻ ആന്റണി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ദിവ്യ പിള്ള ആണ് നായികയാകുന്നത്. മെഗാസ്റ്റാർ മമ്മൂട്ടി ആണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയത്.
1 മിനിറ്റ് 55 സെക്കന്റ് ദൈർഘ്യമുള്ള ട്രെയിലർ തുടങ്ങുന്നത് 80 വർഷങ്ങൾക്ക് മുൻപുള്ള ഒരു കഥ പറഞ്ഞു കൊണ്ടാണ്. 1940 ൽ എൻജിനീയർ ആയ ഒരു ഗ്രിഗറി സായിപ്പിന്റെയും ഭാര്യ മാർഗറ്റിന്റെയും വളർത്തുമകളെ കാണാതെ പോകുന്നു. ഈ കുട്ടി എന്നേലും തിരിച്ചു വരും എന്ന പ്രതീക്ഷയിൽ അവൾക്ക് ആയി ഒരു നിധി ആർക്കും അറിയാത്ത ഒരിടത്ത് സൂക്ഷിച്ചു വെക്കുന്നു. കഥ എന്ത് തന്നെയായോലും നിധി സത്യമാണ് എന്ന് ട്രെയിലർ പറയുന്നു. ഈ നിധി തേടിയുള്ള യാത്ര ആണ് ചിത്രം എന്ന് ട്രെയിലർ സൂചന നൽകുന്നു. ട്രെയിലർ കാണാം:
മൈഗ്രെസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജേഷ് കുര്യാക്കോസ് ആണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകൻ സാജൻ ആന്റണി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിർവഹിച്ചത്. വരുൺ കൃഷ്ണ സംഗീത ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ദീപു ജോസഫ് ആണ്. ഇന്ദുലാൽ കവീദ് ആണ് കലാസംവിധാനം. ചിത്രത്തിലെ ഗാനങ്ങൾക്ക് വിനായക് ശശികുമാർ ആണ് വരികൾ എഴുതിയിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് 19ന് റിലീസ് ചെയ്യും.