in

“സിനിമയുടെ നിലനിൽപ്പിൽ ഫാൻസ് വഹിക്കുന്ന പങ്ക് ചെറുത് ഒന്നുമല്ല”: ഒമർ ലുലു

“സിനിമയുടെ നിലനിൽപ്പിൽ ഫാൻസ് വഹിക്കുന്ന പങ്ക് ചെറുത് ഒന്നുമല്ല”: ഒമർ ലുലു

തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ഫാൻസ് ഷോ നിരോധിക്കുന്നു എന്ന റിപ്പോർട്ടുകൾ മുൻപ് പുറത്തുവന്നിരുന്നു. ശേഷം കഴിഞ്ഞ ദിവസം നടൻ വിനായകൻ അദ്ധേഹത്തിന്‍റെ പുതിയ ചിത്രമായ ഒരുത്തിയുടെ പ്രെസ് മീറ്റിൽ ഫാൻസിനെ നിരോധിക്കണം എന്നും അവർ വിചാരിച്ചാൽ ഒരു സിനിമയും നന്നാവാൻ പോകുന്നില്ല എന്നും പറഞ്ഞിരുന്നു. ഇപ്പോളിതാ സംവിധായകൻ ഒമർ ലുലു അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പേജിൽ ഇക്കാര്യത്തെ കുറിച്ച് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുക ആണ്.

ഒമർ ലുലുവിന്റെ പോസ്റ്റ് ഇങ്ങനെ: “വിനായകൻ പുള്ളീടെ ഫാൻസിനെ പറ്റി പറഞ്ഞതാ. അല്ലാതെ ലാലേട്ടൻ മമ്മുക്കാ ഫാൻസിനെ പറ്റിയോ മറ്റ് നടൻമാരുടെ ഫാൻസിനെ പറ്റിയോ അല്ലാ. വിനായകൻ നായകനായ ഒരു പടവും അദ്ദേഹത്തിന്റെ ഫാൻസ് വിജയിപ്പിച്ചിട്ടില്ല. പുള്ളി പറഞ്ഞത്തിനോട് 100% യോജിക്കുന്നു”.

കൂടാതെ ഒരു സിനിമയുടെ വിജയത്തിൽ ഫാൻസ് വഹിക്കുന്ന പങ്കിനെ പറ്റിയും ഒമർ ലുലുവിന് പറയാൻ ഉണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: “തീയേറ്ററിൽ നിന്നുള്ള ഇനീഷ്യൽ കളക്ഷൻ ആണ് ഇന്നത്തെ സിനിമയുടെ നിലനിൽപ്പ് പ്രത്യേകിച്ചും ബിഗ് ബഡ്ജറ്റ് സിനിമകളുടെ അതിന് ഫാൻസ് വഹിക്കുന്ന പങ്ക് ചെറുത് ഒന്നുമല്ലാ.”

അതേസമയം, ഒമർ ലുലുവിന്റെ ‘ഒരു അഡാർ ലൗ’ എന്ന ചിത്രം വർഷങ്ങളായി സ്വന്തമാക്കി വെച്ചിരുന്ന ടീസർ റെക്കോർഡ് അൽഫോൺസ് പുത്രന്റെ ‘ഗോൾഡ്’ ടീസർ തകർത്തിരുന്നു. ഈ ഒരു നേട്ടത്തിൽ ഗോൾഡ്‌ ടീമിന് അഭിനന്ദനം അറിയിക്കാനും ഒമർ ലുലു മറന്നില്ല. 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ സ്വന്തമാക്കിയ മലയാളം ടീസർ എന്നത് ആയിരുന്നു റെക്കോർഡ് നേട്ടം. ഏറ്റവും കൂടുതൽ പേര് കണ്ട ടീസർ എന്ന റെക്കോർഡ് കൂടി തകർക്കാൻ ഗോൾഡിന് സാധിക്കട്ടെ എന്ന് ഒമർ ലുലു ആശംസിച്ചു.

മലയാള സിനിമയിൽ പുതിയ ചരിത്രമെഴുതി ‘ഗോൾഡ്‌’ ടീസർ; റെക്കോർഡ് കാഴ്ചക്കാർ…

മനസ് നിറയ്ക്കുന്ന കാഴ്ചകളുമായി ‘മകൾ’ ചിത്രത്തിലെ ഗാനത്തിന്റെ ടീസർ എത്തി…