മലയാള സിനിമയിൽ പുതിയ ചരിത്രമെഴുതി ‘ഗോൾഡ്’ ടീസർ; റെക്കോർഡ് കാഴ്ചക്കാർ…
പൃഥ്വിരാജിനെ നായകനാക്കി അൽഫോൺസ് പുത്രൻ ഒരുക്കുന്ന ചിത്രമാണ് ‘ഗോൾഡ്’. ഈ ചിത്രത്തിൻറെ ടീസർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. നിർമ്മാതാക്കളായ മാജിക് ഫ്രെയിംസ് പുറത്തിറക്കിയ ടീസർ യൂട്യൂബിൽ വളരെ മികച്ച അഭിപ്രായങ്ങൾ നേടിയ മുന്നേറുക ആണ്. നിലവിൽ യൂട്യൂബ് ട്രെന്റിൽ ഒന്നാം സ്ഥാനത്ത് ആണ് ഈ ടീസർ.
റെക്കോർഡ് കാഴ്ചക്കാരെ സ്വന്തമാക്കിയാണ് യൂട്യൂബ് ട്രെൻഡ് ലിസ്റ്റിൽ ടീസർ സ്ഥാനം നേടിയിരിക്കുന്നത്. മലയാളത്തിൽ ഏറ്റവും കൂടുതൽ വേഗത്തിൽ അഞ്ചു മില്യൺ വ്യൂസ് നേടുന്ന ടീസർ ആയി മാറിയിട്ടുണ്ട് ഗോൾഡ് ടീസർ. 20 മണിക്കൂർ കൊണ്ടാണ് ആണ് 5 മില്യൺ വ്യൂസ് എന്ന നേട്ടം ചിത്രം സ്വന്തമാക്കിയത്. ഒരു അടാർ ലൗ എന്ന ചിത്രത്തിന്റെ റെക്കോർഡ് ആണ് ഗോൾഡ് മറികടന്നത്. ഗോൾഡ് ടീസർ:
2015ൽ പുറത്തിറങ്ങിയ പ്രേമം എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രത്തിന് ശേഷം അൽഫോൺസ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയോടെ ആണ് ഗോൾഡ് എത്തുന്നത്. നായികാ വേഷത്തിൽ തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര ആണ് എത്തുന്നത്. ആദ്യമായി ആണ് പൃഥ്വിരാജും നയൻതാരയും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത് എന്ന പ്രത്യേകതയും ഗോൾഡിന് ഉണ്ട്.
7 വർഷങ്ങൾക്ക് ശേഷം ഒരു ചിത്രവുമായി അൽഫോൺസ് എത്തുന്നതിന്റെ പ്രതീക്ഷയിൽ ആണ് ആരാധകർ. സംവിധാനം കൂടാതെ തിരക്കഥ രചന, സ്റ്റണ്ട്, കളർ ഗ്രേഡിംഗ്, എഡിറ്റിംഗ് തുടങ്ങി വിവിധ മേഖലകളിലും അൽഫോൺസ് പുത്രൻ ഈ ചിത്രത്തിൽ പ്രവർത്തിച്ചു. ഛായാഗ്രഹണം നിർവഹിച്ചത് ആനന്ദ് സി ചന്ദ്രനും വിശ്വജിത്ത് ഒടുക്കത്തിലും ചേർന്നാണ്. ഷമ്മി തിലകൻ, മല്ലിക സുകുമാരൻ, വിനയ് ഫോർട്ട്, അൽത്താഫ് സലിം, സാബുമോൻ, ശാന്തി കൃഷ്ണ, ലാലു അലക്സ്, ഇടവേള ബാബു, എം.എ.ഷിയാസ്, ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, കൃഷ്ണ ശങ്കർ, വിനീത് തട്ടിൽ ഡേവിഡ്, ശബരേഷ് വർമ്മ, റോഷൻ മാത്യു, ജാഫർ ഇടുക്കി, ജഗദീഷ്, ജസ്റ്റിൻ ജോൺ, അബു സലിം, സന്ദീപ് വർമ്മ, സുരേഷ് കൃഷ്ണ, ദീപ്തി സതി തുടങ്ങിയവർ ആണ് മറ്റ് താരങ്ങൾ.