മനസ് നിറയ്ക്കുന്ന കാഴ്ചകളുമായി ‘മകൾ’ ചിത്രത്തിലെ ഗാനത്തിന്റെ ടീസർ എത്തി…
കുടുംബ പ്രേക്ഷകരെ എക്കാലവും രസിപ്പിക്കുന്ന സംവിധായകൻ സത്യൻ അന്തിക്കാട് ഒരുക്കുന്ന പുതിയ ചിത്രമാണ് ‘മകൾ’. ജയറാം – മീര ജാസ്മിൻ കൂട്ട്കെട്ട് കേന്ദ്രകഥാപാത്രങ്ങൾ ആയി എത്തുന്ന ഈ ചിത്രത്തിന് ആയി കുടുംബ പ്രേക്ഷകർ കാത്തിരിക്കുക ആണ്. അണിയറപ്രവർത്തകർ പുറത്തിറക്കിയ ചിത്രത്തിന്റെ പോസ്റ്ററുകൾക്കും ടീസറിനും ഒക്കെ മികച്ച പ്രതികരണങ്ങളും ലഭിച്ചിരുന്നു. ഇപ്പോളിതാ മകള്‍ ചിത്രത്തിലെ ഒരു ഗാനത്തിന്റെ ടീസർ പുറത്തുവന്നിരിക്കുക ആണ്.
മായല്ലേ എന്ന് ടൈറ്റിൽ നൽകിയിരിക്കുന്ന രെ ഗാനത്തിന്റെ 1 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസർ ആണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ഈ ടീസർ ഇപ്പോൾ യൂട്യൂബ് ട്രെൻഡ് ലിസ്റ്റിലും ഇടംപിടിച്ചു കഴിഞ്ഞു. ഗാനത്തിന്‍റെ ടീസർ കാണാം:
ജയറാമും മീര ജാസ്മിനും ഭാര്യാ ഭർത്താക്കന്മാർ ആയി ആണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. അവരുടെ ഫാമിലിയുടെ ചില രസകരമായ കാഴ്ചകൾ ആണ് ഗാനത്തിന്റെ ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ട് വ്യത്യസ്ത മത വിശ്വസങ്ങൾ പിന്തുടരുന്ന അച്ഛനും അമ്മയും ആയി ജയറാമും മീരയേയും ഗാനത്തിൽ കാണാം, ഒപ്പം അതിൽ ചില ആശയക്കുഴപ്പത്തിൽ ആകുന്ന മകളെയും. ദേവിക സഞ്ജയ് ആണ് മകളുടെ വേഷത്തിൽ എത്തുന്നത്.
വിഷ്ണു വിജയ് ആണ് ഗാനത്തിന് സംഗീതം ഒരുക്കിയത്. ബികെ ഹരിനാരായണൻ ഗാനത്തിന് വരികൾ എഴുതിയത്. ഹരിചന്ദ്രനും വിഷ്ണു വിജയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇഖ്ബാൽ കുറ്റിപ്പുറം ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. സെൻട്രൽ പ്രൊഡക്ഷൻ ചിത്രം നിർമ്മിക്കുന്നു. ഏപ്രിൽ അവസാനം ചിത്രം തീയേറ്ററുകൾ എത്തും.