ഒടിയന്‍റെ ചെറുപ്പകാല രൂപം ഡിസംബർ 13ന് കാണാം; 12ന് മെയ്ക് ഓവർ ലോഞ്ച് ടീസർ

0

ഒടിയന്‍റെ ചെറുപ്പകാല രൂപം ഡിസംബർ 13ന് കാണാം; 12ന് മെയ്ക് ഓവർ ലോഞ്ച് ടീസർ

മലയാള സിനിമാ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ഒടിയനിലെ മോഹൻലാലിന്‍റെ മെയ്ക്ക് ഓവർ ഡിസംബർ 13ന് പ്രേക്ഷകർക്ക് കാണാം. ഒടിയന്‍റെ സംവിധായകൻ ശ്രീകുമാർ മേനോൻ ആണ് ഈ വിവരം അറിയിച്ചത്‌.

ഡിസംബർ 13ന് രാവിലെ 10 മണിയ്ക്ക് മോഹൻലാലിന്‍റെ ഒഫീഷ്യൽ ഫേസ്ബുക് പേജിൽ കൂടെ ആയിരിക്കും ഒടിയൻ മാണിക്യൻ ചെറുപ്പകാല രൂപം പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുക. ഇതിന് മുൻപ് ഡിസംബർ 12ന് രാവിലെ 10 മണിയ്ക്ക് ഇതുമായി ബന്ധപ്പെട്ട ഒരു ടീസറും പുറത്തിറങ്ങും.

 

 

കഴിഞ്ഞ കുറെ ആഴ്ചകളായി മോഹൻലാൽ ഒടിയനിലെ രൂപമാറ്റത്തിന് വേണ്ടിയുള്ള കഠിനമായ തയ്യാറെടുപ്പിൽ ആയിരുന്നു. പുതിയ മെയ്ക് ഓവറിൽ ലാലേട്ടനെ കാണുവാൻ സിനിമാ ലോകം മുഴുവനും ആകാംഷയോടെ കാത്തിരിക്കുക ആണ്. ഈ കാത്തിരിപ്പ് ആണ് ഈ വരുന്ന ഡിസംബർ 13ന് അവസാനിക്കുക.

ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ഈ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ആണ് തീയേറ്ററുകളിൽ എത്തുക. പുലിമുരുകന് ശേഷം പീറ്റർ ഹെയ്‌ൻ ഒരിക്കൽ കൂടി മോഹൻലാൽ ചിത്രത്തിനായി ആക്ഷൻ കൊറിയോഗ്രാഫി ഒരുക്കാൻ മലയാളത്തിലേക്ക് വരുന്നു എന്ന പ്രത്യേകതയും ഒടിയന് ഉണ്ട്.

 

odiyan-13

 

പുലിമുരുകന് വേണ്ടി ക്യാമറ ചലിപ്പിച്ച ഷാജി കുമാർ ആണ് ഒടിയന്‍റെയും ഛായാഗ്രാഹകൻ. ദേശീയ പുരസ്‍കാര ജേതാവും മാധ്യമപ്രവർത്തകനും ആയ ഹരി കൃഷ്ണനാണ് ഒടിയന്‍റെ തിരക്കഥ ഒരുക്കിയത്.