in

റെക്കോർഡ് ഇട്ടു ഫഹദ് ഫാസിൽ തുടങ്ങുന്നു; ആദ്യ തമിഴ് ചിത്രം ക്രിസ്മസിന്

റെക്കോർഡ് ഇട്ടു ഫഹദ് ഫാസിൽ തുടങ്ങുന്നു; ആദ്യ തമിഴ് ചിത്രം ക്രിസ്മസിന്

ഫഹദ് ഫാസിൽ അഭിനയിച്ച ആദ്യ തമിഴ് ചിത്രമാണ് പ്രശസ്ത സംവിധായകൻ മോഹൻ രാജ ഒരുക്കിയ വേലയ്ക്കാരൻ. തന്‍റെ ആദ്യ ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് ഫഹദ് ഫാസിൽ എത്തുന്നത്. തമിഴ് യുവതാരം ശിവകാർത്തികേയൻ നായകനായി എത്തുന്ന ഈ ചിത്രത്തിലെ നായിക തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ ആയ നയൻതാരയാണ്. ഈ വരുന്ന ഡിസംബർ 22 ന് റിലീസിന് തയ്യാറെടുക്കുകയാണ് വേലയ്ക്കാരൻ. തമിഴ് സൂപ്പര്‍താര ചിത്രങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ കേരളത്തിൽ റെക്കോർഡ് തുകക്ക് ആണ് ഈ ചിത്രത്തിന്‍റെ വിതരണാവകാശം വിറ്റു പോയത്.

ഒരു ശിവകാർത്തികേയൻ ചിത്രത്തിന് ഇത് വരെ ലഭിച്ചിട്ടുള്ള ഏറ്റവും വലിയ തുക ലഭിച്ചത് ഫഹദ് ഫാസിൽ എന്ന നടന്‍റെ കൂടി സാന്നിധ്യം കൊണ്ടാണെന്ന്‍ വ്യക്തമാണ്. 2.30 കോടി രൂപയ്ക്കാണ് എസ്പിഐ സിനിമാസ് ചിത്രത്തിന്‍റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

 

 

ഫഹദ് ഫാസിലിന്‍റെ സാന്നിധ്യം കേരളത്തിൽ ഈ ചിത്രത്തിന് നൽകുന്നത് എക്സ്ട്രാ മൈലേജ് ആണ്. ഫഹദ് കൂടി ഉള്ളതിനാൽ ഒരു ശിവകാർത്തികേയൻ ചിത്രത്തിന് ലഭിക്കുന്നതിലും ഒരുപാട് സ്ക്രീനുകൾ കൂടുതൽ ലഭിക്കും എന്നതും കൂടുതൽ വില കൊടുത്തു ഈ ചിത്രത്തിന്‍റെ വിതരണാവകാശം മേടിക്കാൻ വിതരണക്കാരനെ പ്രേരിപ്പിച്ചിട്ടുണ്ട്. നയൻ‌താര, മോഹൻ രാജ എന്നീ പേരുകളും കൂടുതൽ പ്രതീക്ഷകൾ ഈ ചിത്രത്തിന് മേൽ വെക്കാൻ പ്രേക്ഷകരെയും വിതരണക്കാരെയും പ്രേരിപ്പിക്കുന്നുണ്ട് എന്നതും ഒരു വസ്തുതയാണ്.

ഡിസംബര്‍ മൂന്നിനായിരുന്നു ചിത്രത്തിന്‍റെ ഓഡിയോ റിലീസ് നടന്നത്. അനിരുദ്ധ് രവിചന്ദർ ഈണം നൽകിയ ഗാനങ്ങൾ ഇതിനോടകം തന്നെ സൂപ്പർ ഹിറ്റായി മാറി കഴിഞ്ഞു. തനി ഒരുവന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍രാജ സംവിധാനം ചെയ്ത ചിത്രമാണ് വേലയ്ക്കാരൻ.

 

velai-fahad

 

ഈ ചിത്രം കൂടാതെ വിജയ് സേതുപതിയോടൊപ്പം ഒരു ചിത്രവും, മണിരത്‌നം ഒരുക്കുന്ന മൾട്ടിസ്റ്റാർ ബിഗ് ബജറ്റ് ചിത്രവും ആണ് ഫഹദ് ഫാസിൽ ചെയ്യാൻ പോകുന്ന തമിഴ് ചിത്രങ്ങള്‍.

അന്‍പത് കോടി ബഡ്ജറ്റിൽ മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാർ; എഴുപത് ശതമാനം ചിത്രീകരണം കടലില്‍!

ഒടിയന്‍റെ ചെറുപ്പകാല രൂപം ഡിസംബർ 13ന് കാണാം; 12ന് മെയ്ക് ഓവർ ലോഞ്ച് ടീസർ