in

നാളെ ബോക്സ് ഓഫീസിൽ വമ്പൻ ക്ലാഷ്; സാക്ഷി ആവാൻ മലയാളവും തമിഴകവും…

നാളെ ബോക്സ് ഓഫീസിൽ വമ്പൻ ക്ലാഷ്; സാക്ഷി ആവാൻ മലയാളവും തമിഴകവും…

നാളെ ഒക്ടോബർ 21ന് നിരവധി ചിത്രങ്ങൾ ആണ് തീയേറ്ററുകളിൽ എത്തുന്നത്. മലയാളത്തിലെയും തമിഴിലെയും നാല് പ്രമുഖ താരങ്ങളുടെ ചിത്രങ്ങൾ ആണ് ബിഗ് സ്ക്രീനിൽ നാളെ പ്രേക്ഷകർക്ക് വിരുന്ന് ഒരുക്കുക. മലയാളത്തിൽ നിന്ന് മോഹൻലാലിന്റെയും നിവിൻ പോളിയുടെയും ചിത്രങ്ങൾ എത്തുമ്പോൾ തമിഴിൽ നിന്ന് എത്തുന്നത് കാർത്തിയുടെയും ശിവകാർത്തികേയന്റെയും ചിത്രങ്ങൾ ആണ്. മോഹൻലാൽ – വൈശാഖ് ടീമിന്റെ ‘മോൺസ്റ്റർ’, നിവിൻ പോളിയെ നായകനാക്കി ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന ‘പടവെട്ട്’, കാർത്തിയുടെ ‘സർദാർ’, ശിവകാർത്തികേയൻ നായകനാവുന്ന ‘പ്രിൻസ്’ എന്നിവ ആണ് ചിത്രങ്ങൾ.

ആറ് വർഷങ്ങൾക്ക് മുൻപ് തിയേറ്ററുകളിൽ വിസ്മയ വിജയം കൊയ്ത പുലിമുരുകൻ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം ആണ് മോൺസ്റ്റർ. എന്നാൽ പുലിമുരുകൻ പോലൊരു മാസ് ചിത്രമേ അല്ല മോഹൻലാലിനെ നായകനാക്കി ഉദയകൃഷ്ണയുടെ രചനയിൽ വൈശാഖ് ഒരുക്കുന്ന മോൺസ്റ്റർ. ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ആയി ആശിർവാദ് സിനിമാസ് നിർമ്മിച്ച ഈ ചിത്രത്തിൽ മോഹൻലാലിന് ഒപ്പം ലക്ഷ്മി മഞ്ചു, ലെന, ഹണി റോസ്, സിദ്ദിഖ്, സുദേവ് നായർ, കെ.ബി. ഗണേഷ് കുമാർ, ജെസ് സ്വീജൻ എന്നിവർ ആണ് അഭിനയിച്ചിരിക്കുന്നത് . ലക്കി സിംഗ് എന്ന കഥാപാത്രമായി മോഹൻലാൽ എത്തുന്ന ഈ ചിത്രം എന്ത് സർപ്രൈസ് ആയിരിക്കും ഒരുക്കുക എന്നത് കണ്ടറിയേണ്ടത് തന്നെ. ട്രെയിലർ:

നിവിൻ പോളി നായകനാക്കി ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പടവെട്ടും ആരാധകർക്ക് പ്രതീക്ഷയുള്ള ചിത്രമാണ്. ആക്ഷന് പ്രാധാന്യമുള്ള പൊളിറ്റിക്കൽ ത്രില്ലർ ആണ് ചിത്രം. വടക്കൻ കേരളത്തിലെ അടിച്ചമർത്തപ്പെട്ട സമൂഹത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. അടിച്ചമർത്തപ്പെട്ട വിഭാഗത്തിൽ നിന്ന് ഉയര്‍ന്ന് വരുന്ന ഒരു മനുഷ്യൻ അയാളുടെ വ്യക്തിത്വവും ലോകത്ത് ശരിയായ സ്ഥാനവും വീണ്ടെടുക്കാൻ പോരാടുന്നു. അദിതി ബാലന്‍ ആണ് ചിത്രത്തിലെ നായിക. ഷമ്മി തിലകന്‍ പ്രധാനമായ ഒരു വേഷം കൈകാര്യം ചെയ്യുന്നു. ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, വിജയരാഘവൻ എന്നിവര്‍ ആണ് മറ്റ് താരങ്ങള്‍. ട്രെയിലർ:

ബോക്സ് ഓഫീസിൽ തുടർവിജയങ്ങൾ കൊണ്ട് താരമൂല്യം ഉയർത്തി കൊണ്ടിരിക്കുന്ന ശിവകാർത്തികേയന്റെ മറ്റൊരു കൊമേഴ്സ്യൽ എന്റർടൈനർ ആയാണ് പ്രിൻസ് എത്തുന്നത്. ഡോക്ടര്‍, ഡോണ്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എത്തുന്ന ഈ ചിത്രത്തിലും ശിവകാർത്തികേയന്‍ എന്ന സമ്പൂർണ്ണ എന്റർടൈനറെ ആണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. അനുദീപ് കെ വി സംവിധാനം ചെയ്ത ചിത്രത്തില്‍ മരിയ റിയാബോഷപ്ക നായികയാവുന്നു. കടലൂരിൽ നിന്നുള്ള ഒരു തമിഴ് അധ്യാപകൻ പോണ്ടിച്ചേരിയിൽ നിന്നുള്ള ഒരു ബ്രിട്ടീഷുകാരനായ ടീച്ചറുമായി പ്രണയത്തിലാകുന്നതിനെക്കുറിച്ചുള്ള രസകരമായ ഒരു പ്രമേയം പ്രിൻസിനുണ്ട്. ട്രെയിലർ:

പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗത്തിന്റെ മഹാ വിജയത്തിന്റെ തിളക്കത്തിൽ നിൽക്കുന്ന കാർത്തിയുടെ അടുത്ത റിലീസ് ചിത്രമായി ആണ് സർദാർ വരുന്നത്. പൊന്നിയിൻ സെൽവൻ എന്ന മൾട്ടി സ്റ്റാർ ചിത്രത്തിൽ നിന്ന് സർദാറിലേക്ക് എത്തുമ്പോൾ കാർത്തിയെ കാണാൻ കഴിയുക ഇരട്ട വേഷത്തിൽ ആണ്. സ്പൈ ആക്ഷൻ ത്രില്ലർ എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം പി എസ് മിത്രൻ ആണ് സംവിധാനം ചെയ്യുന്നത്. മലയാളി താരം രജീഷ വിജയൻ ഈ ചിത്രത്തിലെ നായികമാരിൽ ഒരാളാണ്. റാഷി ഖന്ന ആണ് മറ്റൊരു നായിക. ട്രെയിലർ:

പ്രേക്ഷകരുടെ മനം കവർന്ന മോൺസ്റ്ററിലെ ബാല താരത്തെ കുറിച്ച് മോഹൻലാലിനും പറയാനുണ്ട്…

പുത്തൻ പ്രതീക്ഷകളുമായി മോഹൻലാലിന്റെ ‘മോൺസ്റ്റർ’ ഇന്നുമുതൽ ബിഗ് സ്ക്രീനിൽ…