വെള്ളിത്തിരയിൽ മായാജാലം തീർക്കുമെന്ന സൂചനയോടെ മരക്കാർ മൂന്നാം ടീസർ…

ഒന്നാം ടീസറും രണ്ടാം ടീസറും നേടിയ വൻ സ്വീകാര്യതയ്ക്ക് ശേഷം മരക്കാറിന്റെ മൂന്നാം ടീസർ അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുക ആണ്.
40 സെക്കന്റ്സ് ദൈര്‍ഘ്യമുള്ള ടീസറിൽ മുൻപ് പുറത്ത് വിടാതെ ഇരുന്ന സീനുകളും മിന്നിമായുന്നുണ്ട്. ഒരിക്കൽ കൂടി മരക്കാറിന്റെ ലോക നിലവാരം പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിക്കുക ആണ് മൂന്നാം ടീസറും. വെള്ളിത്തിരയിൽ മരക്കാർ മായാജാലം കാട്ടും എന്ന് ഉറപ്പ്.
ടീസർ കാണാം:
സൂപ്പർതാരം മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ഈ ദൃശ്യ വിസ്മയം ബിഗ് സ്ക്രീനിൽ കണ്ട് ആസ്വദിക്കാൻ ആവേശത്തോടെ കാത്തിരിക്കുക ആണ് പ്രേക്ഷകർ. മലയാള സിനിമാ ലോകത്തെ ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള പ്രീ ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിച്ചത്. റെക്കോർഡ് ഫാൻസ് ഷോകൾ പോലും ലഭിച്ച ചിത്രത്തിന് റിലീസിനും ദിവസങ്ങൾക്ക് മുൻപ് തന്നെ കുടുംബ പ്രേക്ഷകരെയും ആകർഷിക്കാൻ കഴിഞ്ഞു എന്ന് വ്യക്തം.

മോഹൻലാൽ കുഞ്ഞാലി മരക്കാർ ആകുന്ന ചിത്രത്തിൽ കുഞ്ഞു കുഞ്ഞാലി ആയി എത്തുന്നത് മകൻ പ്രണവ് മോഹൻലാൽ ആണ്. സുനിൽ ഷെട്ടി, അർജുൻ സർജ, പ്രഭു തുടങ്ങിയ അന്യഭാഷാ നടന്മാരും ചിത്രത്തിന്റെ ഭാഗം ആണ്.
മഞ്ജു വാര്യർ, നെടുമുടി വേണു, ബാബു രാജ്, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, നന്ദു, മുകേഷ് തുടങ്ങി നിരവധി പേർ ചിത്രത്തിൽ അഭിനയിക്കുന്നു.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിച്ചത്. മൂൺ ഷോട്ട് എന്റർടെയ്ൻമെന്റ്സും കോൺഫിഡന്റ് ഗ്രൂപ്പും സഹ നിർമ്മാതാക്കൾ ആണ്. തിയേറ്റർ റിലീസ് ഡിസംബർ 2ന്.