പഴയ ട്രാക്കിൽ പൊളി വൈബിൽ നിവിൻ പോളി; ‘ഡിയര് സ്റ്റുഡന്റ്സ്’ ടീസർ

‘ലവ് ആക്ഷൻ ഡ്രാമ’ എന്ന വിജയ ചിത്രത്തിന് ശേഷം നിവിൻ പോളിയും നയൻതാരയും ഒന്നിക്കുന്ന ‘ഡിയർ സ്റ്റുഡൻറ്സ്’ എന്ന ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങി. സ്കൂൾ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം, കോമഡിയും ആക്ഷനും ഇടകലർന്ന ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ ആയിരിക്കുമെന്ന ഉറപ്പാണ് അണിയറപ്രവർത്തകർ നൽകുന്നത്. ആരാധകർ ഏറെക്കാലമായി കാണാൻ ആഗ്രഹിക്കുന്ന ഊർജ്ജസ്വലനായ നിവിൻ പോളിയെ ടീസറിൽ കാണാം.
ചിത്രത്തിൽ ‘ഹരി’ എന്ന കഥാപാത്രമായി ആണ് നിവിൻ എത്തുന്നത്. അതേസമയം, കർക്കശക്കാരിയായ ഒരു പോലീസ് ഓഫീസറുടെ റോളിലാണ് നയൻതാര പ്രത്യക്ഷപ്പെടുന്നത്. ഇരുവരുടെയും കഥാപാത്രങ്ങൾ തമ്മിലുള്ള രസകരമായ നിമിഷങ്ങളായിരിക്കും ചിത്രത്തിന്റെ പ്രധാന ആകർഷണം. “പഴ്സണലാ കൊഞ്ചം പേസനം, കൊഞ്ചം തള്ളി നില്ലുങ്ക അപ്പാപ്പ” എന്ന ടീസറിലെ നിവിന്റെ സംഭാഷണം ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ താരജോഡി വീണ്ടും ബിഗ് സ്ക്രീനിൽ ഒന്നിക്കുന്നത്.
നവാഗതരായ ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിവിൻ പോളിയുടെ തന്നെ നിർമ്മാണ കമ്പനിയായ പോളി ജൂനിയർ പിക്ചേഴ്സും മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡും ചേർന്നാണ് നിർമ്മാണം. അജു വർഗീസ്, ലാൽ, ജഗദീഷ്, ഷറഫുദ്ദീൻ, സുരേഷ് കൃഷ്ണ, മല്ലിക സുകുമാരൻ, ജോണി ആന്റണി തുടങ്ങി ഒരു വലിയ താരനിരയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
ആനന്ദ് സി. ചന്ദ്രനും ഷിനോസും ഛായാഗ്രഹണം നിർവഹിക്കുമ്പോൾ, ജസ്റ്റിൻ വർഗീസും സിബി മാത്യു അലക്സും ചേർന്നാണ് സംഗീതമൊരുക്കുന്നത്. എഡിറ്റർ- ലാൽ കൃഷ്ണ, പ്രൊഡക്ഷൻ ഡിസൈൻ- ഡിനോ ശങ്കർ, അനീസ് നാടോടി, സൗണ്ട് ഡിസൈൻ- നിക്സൺ ജോർജ്, വസ്ത്രാലങ്കാരം- മെൽവി ജെ, മഷർ ഹംസ, പശ്ചാത്തല സംഗീതം- സിബി മാത്യു അലക്സ്, മേക്കപ്പ്- റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സജിത് എം സരസ്വതി, സൌണ്ട് മിക്സ്- സിനോയ് ജോസഫ്, ആക്ഷൻ- മഹേഷ് മാത്യു-കലൈ കിങ്സൺ, ഗാനരചന- സുഹൈൽ കോയ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാജസിംഗ്-പ്രവീൺ പ്രകാശൻ, ലൈൻ പ്രൊഡ്യൂസർ- ആര്യൻ സന്തോഷ്, പ്രൊഡക്ഷൻ കൺട്രോളർ- മനോജ് പൂങ്കുന്നം, പ്രൊഡക്ഷൻ ഇൻ ചാർജ് (ചെന്നൈ)-അനന്തപദ്മനാഭൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ- സ്മിത നമ്പ്യാർ, കളറിസ്റ്റ്- ശ്രീക് വാരിയർ (കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, )വിഎഫ്എക്സ്- പ്രോമിസ് സ്റ്റുഡിയോസ്-മൈൻഡ്സ്റ്റൈൻ സ്റ്റുഡിയോസ്-ഫ്ലൈയിംഗ് പ്ലൂട്ടോ സ്റ്റുഡിയോസ്, ഫിനാൻസ് കൺട്രോളർ- അർജുൻ ഐ മേനോൻ, സ്റ്റിൽസ്- അനുപ് ചാക്കോ-സുഭാഷ് കുമാരസ്വാമി, പബ്ലിസിറ്റി ഡിസൈൻ- ട്യൂണി ജോൺ (24 AM)-യെല്ലോ ടൂത്ത്സ്, ടീസർ എഡിറ്റ്- ലാൽ കൃഷ്ണ, പിആർഒ- ശബ