സ്കൂൾ പശ്ചാത്തലത്തിൽ ഒരു രസികൻ ചിത്രം; ‘തണ്ണീർമത്തൻ ദിനങ്ങൾ’ ട്രെയിലർ പുറത്തിറങ്ങി…

0

സ്കൂൾ പശ്ചാത്തലത്തിൽ ഒരു രസികൻ ചിത്രം; ‘തണ്ണീർമത്തൻ ദിനങ്ങൾ’ ട്രെയിലർ പുറത്തിറങ്ങി…

നവാഗതനായ എ ഡി ഗിരീഷ് വിനീത് ശ്രീനിവാസൻ, മാത്യു തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തണ്ണീർമത്തൻ ദിനങ്ങൾ’. ഈ ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ പുറത്തുവന്നിരിക്കുക ആണ്. പൃഥ്വിരാജ്, ദുൽഖർ സൽമാൻ തുടങ്ങിയവർ ആണ് ട്രെയിലർ സോഷ്യൽ മീഡിയകളിൽ പുറത്തിറക്കിയത്.

ട്രെയിലർ കാണാം:

സ്കൂൾ പശ്ചാത്തലത്തിൽ ആണ് ചിത്രത്തിന്റെ കഥ പറയുന്നത് എന്ന് ട്രെയിലർ വ്യക്തം ആക്കുന്നുണ്ട്. ഒരു അദ്ധ്യാപകന്റെ വേഷത്തിൽ ആണ് വിനീത് ശ്രീനിവാസൻ ചിത്രത്തിൽ അഭിനയിക്കുന്നത്. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മാത്യു തോമസ്, ഉദാഹരണം സുജാത ഫെയിം അനശ്വര രാജൻ തുടങ്ങിയവർ ആണ് മറ്റു പ്രധാന വേഷം കൈകാരം ചെയ്യുന്നത്.

അള്ള് രാമേദ്രൻ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തിൽ ഒരാളായ ഗിരീഷിന്റെ അരങ്ങേറ്റ സംവിധാന സംരഭം ആണ് ഈ ചിത്രം. ഗിരീഷും ദിനോയ്‌ പൗലോസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ജോമോൻ ടി ജോൺ, ഷെബിൻ ബക്കർ, ഷമീർ മുഹമ്മദ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജോമോൻ ടി ജോസ്, വിനോദ് ഇല്ലംപിള്ളി എന്നിവർ ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ജസ്റ്റിൻ വർഗീസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. എഡിറ്റിംഗ് ഷമീർ മുഹമ്മദ് നിർവഹിക്കുന്നു. ചിത്രം ജൂലൈ അവസാന വാരം തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തും.