in ,

‘നീരാളി’ ടീസറിന് വമ്പൻ വരവേൽപ്പ്; 1 മില്യൺ കാഴ്ച്ചക്കാരെ സ്വന്തമാക്കി ടീസർ കുതിക്കുന്നു!

‘നീരാളി’ ടീസറിന് വമ്പൻ വരവേൽപ്പ്; 1 മില്യൺ കാഴ്ച്ചക്കാരെ സ്വന്തമാക്കി ടീസർ കുതിക്കുന്നു!

ഈ വർഷത്തെ ആദ്യ മോഹൻലാൽ ചിത്രം നീരാളിയുടെ ടീസർ ഇന്ന് രാവിലെ മോഹൻലാൽ തന്‍റെ ഫേസ്ബുക് പേജിലൂടെ പുറത്തിറക്കിയിരുന്നു. നീരാളി ടീസറിന് വമ്പൻ വരവേൽപ്പ് ആണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. ഫേസ്ബുക്കിൽ മാത്രം ടീസറിന് ഇതിനോടകം 1 മില്യൺ കാഴ്ച്ചക്കാരെ ആണ് ലഭിച്ചത്. മോഹൻലാൽ പുറത്തിറക്കിയ ടീസറിന് എഴുപതിനായിരത്തിലേറെ ലൈക്സും നേടിയെടുത്തിരിക്കുന്നു.

മോഹൻലാൽ – നാദിയ മൊയ്‌‌തു കൂട്ടുകെട്ടിൽ 1984ൽ പുറത്തിറങ്ങിയ നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലെ ‘ആയിരം കണ്ണുമായി’ എന്ന ഗാനത്തോടെ ആണ് നീരാളി ടീസർ തുടങ്ങുന്നത്. പിന്നീട് ത്രില്ലിംഗ് രംഗത്തോടെ ടീസർ അവസാനിക്കുന്നു. 1 മിനിറ്റ് ആണ് ടീസറിന്‍റെ ദൈര്‍ഘ്യം. ബോളിവുഡ് സംവിധായകന്‍ അജോയ് വർമ്മ സംവിധാനം ചെയ്യുന്ന ഈ ചിത്രം മൂൺ ഷോട്ട് എന്റെർറ്റൈൻമെന്റ്സിന്‍റെ ബാനറിൽ സന്തോഷ് ടി കുരുവിള ആണ് നിർമ്മിക്കുന്നത്.

ടീസർ കാണാം:

സമൂഹത്തിനു നേരെ തിരിച്ചു പിടിച്ച കണ്ണാടി; ‘ആഭാസം’ റിവ്യൂ വായിക്കാം

മോഹന്‍ലാല്‍ വിളിച്ചു, ‘അമ്മ മഴവിൽ’ ഷോയ്ക്ക് തമിഴകത്തിന്‍റെ സൂപ്പർതാരം സൂര്യ എത്തി!