in

മൂന്ന് ഷോകളുമായി മമ്മൂട്ടിയുടെ ‘നൻപകൽ നേരത്ത് മയക്കം’ തുടങ്ങുന്നു; തീയതികളും സമയവും ഇതാ…

മൂന്ന് ഷോകളുമായി മമ്മൂട്ടിയുടെ ‘നൻപകൽ നേരത്ത് മയക്കം’ തുടങ്ങുന്നു; തീയതികളും സമയവും ഇതാ…

പുതു തലമുറയിലെ മികച്ച സംവിധായകന്മാരിൽ ഒരാളായ ലിജോ ജോസ് പെല്ലിശ്ശേരിയും മെഗാസ്റ്റാർ മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘നൻപകൽ നേരത്ത് മയക്കം’. ഈ ചിത്രം ഇനി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ്. 27-ാം മത് ഐഎഫ്എഫ്കെയിലൂടെ ആണ് ആദ്യം ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുക. പ്രദർശനത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ ഫെയ്സ്ബുക്ക് പേജിലൂടെ റിലീസ് സംബന്ധമായ വിവരങ്ങൾ പുറത്തുവിട്ടിരിക്കുക ആണ് മമ്മൂട്ടി. മൂന്ന് ദിവസങ്ങളിലായി മൂന്ന് ഷോകൾ ആണ് ചിത്രത്തിന് ഉണ്ടാവുക. നൻപകൽ നേരത്ത് മയക്കം എന്ന ഈ ചിത്രത്തിന്റെ പ്രീമിയർ ഷോ നടക്കുക 12-ാം തീയതി ആണ്. തുടർന്ന് 13, 14 എന്നീ തീയതികളിലും ചിത്രം പ്രദർശിപ്പിക്കും.

ഡിസംബർ 12ന് വൈകുന്നേരം 3.30ന് ടാ ഗോർ തിയറ്ററിൽ ആണ് ആദ്യ പ്രദർശനം. 13-ാം തിയതി ഉച്ചയ്ക്ക് 12 മണിക്ക് ഏരീസ് പ്ലക്സിലും 14ന് രാവിലെ 9. 30ക്ക് അജന്ത തിയറ്ററിലും ആണ് മറ്റ് രണ്ട് പ്രദർശനങ്ങൾ നടക്കുക. ഈ ഷോകളുടെ വിവരങ്ങൾ ഉൾപ്പെടുത്തികൊണ്ട് പുതിയ പോസ്റ്ററും നിർമ്മാതാക്കൾ പുറത്തുവിട്ടിട്ടുണ്ട്. മമ്മൂട്ടി കമ്പനി എന്ന ബാനറിൽ ഈ ചിത്രം നിർമ്മിച്ചതും മമ്മൂട്ടി ആണ്. ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും നിർമ്മാണത്തിൽ പങ്കാളിയായിട്ടുണ്ട്. ലിജോ തന്നെ കഥയൊരുക്കിയ ചിത്രത്തിന് തിരക്കഥ രചിച്ചത് എസ് ഹരീഷ് ആണ്. നൻപകൾ നേരത്ത് മയക്കം സിനിമയുടെ പ്രദർശന വിവരങ്ങൾ അടങ്ങിയ പോസ്റ്റർ:

ഛത്രപതി ശിവജി മഹാരാജയായി അവതരിച്ച് അക്ഷയ് കുമാർ; ഫസ്റ്റ് ലുക്ക് വീഡിയോ…

‘റാം’ രണ്ട് ഭാഗങ്ങളാക്കാൻ കാരണം കെജിഎഫും പുഷ്പയുമോ? ജീത്തുവിന്റെ മറുപടി ഇങ്ങനെ…