കല്യാണ ചെക്കനും ആണ് ഗ്രാന്‍ഡ് ഫാദറും ആണ്; ‘മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദർ’ ട്രെയിലർ
മലയാളത്തിന്റെ മഹാ നടന്മാരായ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് ലോഞ്ച് ചെയ്ത ചിത്രം ആണ് മൈ ഗ്രെയ്റ്റ് ഗ്രാൻഡ് ഫാദർ. ജയറാം നായകൻ ആകുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അനീഷ് അൻവർ ആണ്.
ഈ ചിത്രത്തിന്‍റെ ട്രെയിലർ ഇപ്പോൾ പുറത്തുവന്നിരിക്കുക ആണ്. ഒരു കംപ്ലീറ്റ് എന്റർടൈന്മെന്റ് പാക്കേജ് ആകും ഈ ചിത്രം എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ജയറാമിന്റെ കഥാപാത്രത്തിന്റെ മകൾ എന്ന അവകാശവാദവുമായി ഒരു പെൺകുട്ടി എത്തുന്നത് തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ട്രെയിലര്‍ കാണാം:
ഇരുപത്തിനാല് വയസുള്ള പെണ്കുട്ടിയെ വിവാഹം ചെയ്യാൻ ഒരുങ്ങുന്ന, അതേ പ്രായത്തിലുള്ള മകളും അഞ്ച് വയസുള്ള പേരകുട്ടിയും ഉള്ള കഥാപത്രത്തെ ആണ് ജയറാം അവതരിപ്പിക്കുന്നത്.
ജയറാമിനൊപ്പം ബാബുരാജും ചിത്രത്തിൽ ഒരു പ്രധാനവേഷം കൈകാരം ചെയ്യുന്നു. യുവ നടൻ ഉണ്ണി മുകുന്ദൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.സലിം കുമാർ, ധർമ്മജൻ ബോൾഗാട്ടി, ബൈജു, രമേഷ് പിഷാരടി, സുനിൽ സുഗദ, ജോണി ആന്റണി, തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
ഷാനി ഖാദർ തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഹസീബ് ഹനീഫ് മഞ്ജു ബാദുഷ എന്നിവർ ചേർന്നാണ്. ഛായാഗ്രഹണം നിർവഹിച്ചത് സമീർ ആണ്. മോഹൻ സിത്താരയുടെ മകൻ വിഷ്ണുവാണ് സംഗീതസംവിധായകൻ.