വിജയകരമായി മൂന്നാം വാരത്തിലേക്ക് കടന്ന് മധുരരാജ; മമ്മൂട്ടിയുടെ ഏറ്റവും വലിയ വിജയ ചിത്രം…

0

വിജയകരമായി മൂന്നാം വാരത്തിലേക്ക് കടന്ന് മധുരരാജ; മമ്മൂട്ടിയുടെ ഏറ്റവും വലിയ വിജയ ചിത്രം…

വളരെ പ്രതീക്ഷയോടെയും ആക്ഷംയോടെയും ആരാധകര്‍ കാത്തിരുന്ന ചിത്രമാണ് മമ്മൂട്ടിയുടെ മധുരരാജ. പോക്കിരിരാജ എന്ന ഹിറ്റ്‌ ചിത്രത്തിലെ കഥാപാത്രമായ രാജയെ മമ്മൂട്ടി അവതരിപ്പിക്കുന്നതും പുലിമുരുകന്‍ എന്ന മലയാളത്തിന്‍റെ എക്കാലത്തെയും വലിയ വിജയ ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍കൊപ്പം മമ്മൂട്ടി ഒന്നിക്കുന്നു എന്നതായിരുന്നു മധുരരാജയുടെ പ്രതീക്ഷകള്‍.

പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്ക് ഒപ്പം നില്‍ക്കുന്ന ഒരു ആഘോഷ ചിത്രം സമ്മാനിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞു എന്നതാണ് ഈ ചിത്രത്തിന്‍റെ വിജയം. ഇപ്പോള്‍ ഇതാ തിയേറ്ററുകളില്‍ ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുക ആണ്. ബോക്സ്‌ഓഫീസില്‍ ചിത്രം രണ്ട് വാരം പിന്നിട്ട് മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുന്നു.

നിരവധി പുതിയ റിലീസ് ചിത്രങ്ങള്‍ എത്തിയിട്ടും മികച്ച ബോക്സ്‌ ഓഫീസ് പ്രകടനം ആണ് മധുരരാജ കാഴ്ചവെക്കുന്നത്. ഇതിനോടകം മമ്മൂട്ടിയുടെ ഏറ്റവും വലിയ വിജയ ചിത്രമായി മധുരരാജ മാറി എന്നാണ് റിപ്പോര്‍ട്ട്.

വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത് ഉദയകൃഷ്ണ ആണ്. നെല്‍സണ്‍ ഐപ്പ് ആണ് നിര്‍മ്മാതാവ്. മമ്മൂട്ടിയെ കൂടാതെ തമിഴ് നടന്‍ ജയ്, മഹിമാ നമ്പ്യാര്‍, അനുശ്രീ, ഷംന കാസിം, സലിം കുമാര്‍, വിജയരാഘവന്‍, നെടുമുടിവേണു, അജു വര്‍ഗീസ്‌, ജഗപതി ബാബു തുടങ്ങി വലിയ ഒരു താര നിര തന്നെ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.