വ്യത്യസ്തമായ മേക്കോവറിൽ വക്കീലായി വിനീത്; ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്’ വരുന്നു…

മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയ താരമായ വിനീത് ശ്രീനിവാസൻ നായകനാകുന്ന ഒരു ചിത്രം കൂടി പ്രതീക്ഷ ഉയർത്തി എത്തുക ആണ്. ‘മുകുന്ദൻ അസ്സോസിയേറ്റ്സ്’ എന്ന ടൈറ്റിൽ നൽകിയിരിക്കുന്ന ഈ ചിത്രം അഭിനവ് സുന്ദർ ആണ് സംവിധാനം ചെയ്യുന്നത്. എഡിറ്റർ എന്ന നിലയിൽ ശ്രദ്ധേയനായ അഭിനവിന്റെ ആദ്യ സംവിധാന സംരംഭം ആണ് ഈ ചിത്രം. പ്രേക്ഷകരിൽ ആകാംക്ഷ ഉയർത്തി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് രാവിലെ നിർമ്മാതാക്കൾ പുറത്തുവിട്ടിരുന്നു. ആറ് കൈകളും രണ്ട് തലകളും ഉള്ള വിനീതിനെ ആണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണാൻ കഴിഞ്ഞത്.
ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്. വിനീതിന്റെ ക്ലോസ് അപ്പ് ആണ് ഈ പോസ്റ്ററിൽ കാണാൻ കഴിയുന്നത്. ക്ളീൻ ഷെവിൽ കണ്ണട വെച്ച ലുക്കിൽ ആണ് വിനീത് ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിന്റെ രണ്ട് പോസ്റ്ററുകളും കോമഡി ചിത്രം എന്ന പ്രതീതി ആണ് പ്രേക്ഷകർക്ക് നൽകുന്നത്. വിനീതിന് ഒപ്പം സുരാജ് വെഞ്ഞാറുംമൂട്, ആർഷ ചാന്ദിനി ബൈജു, സുധികോപ്പ, തൻവിറാം, ജോർജ്ജ് കോര, മണികണ്ഠൻ പട്ടാമ്പി, സുധീഷ്, അൽത്താഫ് സലിം, നോബിൾ ബാബു തോമസ്, ബിജു സോപാനം, റിയാസെറ, വിജയൻ കാരന്തൂർ തുടങ്ങിയവര്‍ ആണ് ചിത്രത്തിന്‍റെ താരനിരയില്‍ അണിനിരക്കുന്നത്. പോസ്റ്ററുകള്‍:
സംവിധായകൻ അഭിനവ് സുന്ദർ നായക് ചിത്രത്തിന്‍റെ തിരക്കഥയിലും എഡിറ്റിംഗിലും പങ്കുചെര്‍ന്നുണ്ട്. വിമൽ ഗോപാലകൃഷ്ണന്‍ തിരക്കഥ രചനയിലും എഡിറ്റിംഗില്‍ നിധിൻരാജ് ആരോളും ആണ് അഭിനവിന് ഒപ്പം പ്രവര്‍ത്തിച്ചത്. നവാഗതനായ സിബിമാത്യു അലക്സ് ആണ് സംഗീത സംവിധാനം. വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രാഹണം നിര്‍വചിക്കുന്നു. ചിത്രം അടുത്ത മാസം തിയേറ്ററുകളില്‍ എത്തും.