in

‘മോഹന്‍ലാൽ രാജ്യത്തിന് അഭിമാനം, അദ്ദേഹത്തിന് എതിരെ ഞാൻ ഒപ്പിട്ടിട്ടില്ല’: പ്രകാശ് രാജ്

‘മോഹന്‍ലാൽ രാജ്യത്തിന് അഭിമാനം, അദ്ദേഹത്തിന് എതിരെ ഞാൻ ഒപ്പിട്ടിട്ടില്ല’: പ്രകാശ് രാജ്

സൂപ്പർതാരം മോഹൻലാലിനെ സംസ്ഥാന പുരസ്‌കാര ചടങ്ങിൽ പങ്കെടുപ്പിക്കരുത് എന്ന് ആവശ്യപ്പെട്ടു ഒരു കൂട്ടം ചലച്ചിത്ര പ്രവർത്തകർ മുഖ്യമന്ത്രിയ്ക്ക് കത്ത് എഴുതിയതായി വാർത്ത വന്നിരുന്നു. ഇതിൽ ഏറ്റവും ഒന്നാമതായി കേട്ട പേരാണ് നടൻ പ്രകാശ് രാജിന്‍റേത്.

എന്നാൽ താൻ അങ്ങനെ ഒരു കാര്യം ചെയ്തിട്ടില്ല എന്ന് പ്രകാശ് രാജ് വ്യക്തമാക്കി. പ്രകാശ് രാജ് പറഞ്ഞത് ഇങ്ങനെ: ‘മോഹൻലാൽ രാജ്യത്തിന് അഭിമാനം ആണ്. അദ്ദേഹം ഒരു പ്രതിഭയും മുതിർന്ന നടനും ആണ്. അദ്ദേഹത്തെ നിഷേധിക്കാനോ നിരോധിക്കാനോ എനിക്ക് കഴിയില്ല. ആര് ചെയ്താലും ഇത് ശരിയാണെന്ന് വിശ്വസിക്കുന്നുമില്ല’

അതെ സമയം താര സംഘടനയിൽ ദിലീപിനെ തിരികെ എടുത്തതിൽ എതിർപ്പ് താൻ പ്രകടിപ്പിച്ചിട്ടുണ്ട് എന്നും അതിൽ ഉറച്ചു നിൽക്കുന്നു എന്നും പ്രകാശ് രാജ് പറഞ്ഞു. എന്നാൽ ഇക്കാര്യവും അവാർഡ് ചടങ്ങിൽ മോഹൻലാൽ വരുന്നതിനെയും തമ്മിൽ ഒരുമിച്ചു കൂട്ടിച്ചേർക്കാനാകില്ല എന്നും അദ്ദേഹം പറഞ്ഞു. കത്തിൽ പേര് വന്നത് എങ്ങനെ ആണെന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു.

മോഹൻലാൽ വരുന്നതിൽ തെറ്റില്ലെന്നും ഇക്കാര്യത്തിൽ അദ്ദേഹത്തിന്‍റെ കൂടെ നിൽക്കുന്നു എന്നും പ്രകാശ് രാജ് വ്യക്തമാക്കി.

മോഹൻലാലിനെ പുരസ്‌കാര ചടങ്ങിൽ പങ്കെടുപ്പിക്കരുത് എന്ന ആവശ്യവുമായി 105 ചലച്ചിത്ര പ്രവർത്തകർ ആണ് ഒപ്പിട്ട് മുഖ്യമത്രിയ്ക്ക് കത്ത്‌ നൽകിയതായി വാർത്തകൾ വന്നത്. എന്നാൽ മോഹൻലാലിനെ മാത്രം ലക്ഷ്യം വെച്ചുള്ള ഈ ആക്രമണത്തിന് എതിരെ സിനിമാ ലോകത്തു നിന്ന് തന്നെ പ്രതിഷേധവും ഉയരുക ആണ്.

 

മോഹൻലാൽ-ഷാജി-രഞ്ജി കൂട്ടുകെട്ട് മൂന്നാംമുറയുടെ രണ്ടാം ഭാഗത്തിനായി കൈകോർക്കുന്നു?

‘മഹാനടനെ ബഹിഷ്‌കരിക്കാൻ സാംസ്‌കാരിക കേരളത്തിന് ആവില്ല, കപട ബുദ്ധിജീവി പ്രസ്താവനകൾക്ക് നേരെ പ്രതിഷേധിക്കണം’: ഹരീഷ് പേരാടി