in

വിലക്കുകൾ മറികടക്കാൻ മോൺസ്റ്ററിന് ഗൾഫ് രാജ്യങ്ങളിൽ റീ സെൻസറിംഗ്…

വിലക്കുകൾ മറികടക്കാൻ മോൺസ്റ്ററിന് ഗൾഫ് രാജ്യങ്ങളിൽ റീ സെൻസറിംഗ്…

വൈശാഖ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ‘മോൺസ്റ്റർ’ ഈ ആഴ്ച തീയേറ്ററുകളിൽ എത്തുക ആണ്. യൂഎഈ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ വിലക്ക് ഏർപ്പെടുത്തി എന്ന വിവരമാണ് പുറത്തുവരുന്നത്. യൂഎഈയിൽ ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച തീരുമാനം ഇന്ന് ഉണ്ടാവും എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എൽജിബിടിക്യൂ ഉള്ളടക്കമാണ് ചിത്രത്തിനെ വിലക്കാൻ കാരണം എന്ന് ആണ് സൂചന. റീ സെൻസറിംഗ് ചെയ്ത് ഈ വിലക്കുകൾ മറികടക്കാൻ ശ്രമിക്കുക ആണ് നിർമ്മാതാക്കൾ. ഈ ആഴ്ചയിലെ ഗൾഫ് റിലീസ് സാധ്യതകൾ മങ്ങിയെങ്കിലും അടുത്ത ആഴ്ച ചിത്രത്തിന്റെ റിലീസ് സാധ്യമാകും എന്ന് കരുതാം.

പ്രേക്ഷകർ വളരെയധികം കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മോൺസ്റ്റർ. ചിത്രത്തിലെ ഒരു ഗാനവും ട്രെയിലറും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. മികച്ച പ്രതികരണങ്ങൾ നേടിയ ഈ പ്രോമോ വീഡിയോകളും പ്രേക്ഷകരിൽ പ്രതീക്ഷ വർധിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ തിയേറ്ററുകളിൽ ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. കേരളം കഴിഞ്ഞാൽ മലയാളത്തിന്റെ ഏറ്റവും വലിയ മാർക്കറ്റ് ആയ ജിസിസിയിൽ ആണിപ്പോൾ ചിത്രത്തിന് വിലക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. റീ സെൻസറിംഗിലൂടെ വിലക്കിനെ മറികടക്കാൻ ആവും എന്ന പ്രതീക്ഷിക്കാം. എന്നിരുന്നാലും ചിത്രത്തിന് ഒക്ടോബർ 21ന് വേൾഡ് വൈഡ് റിലീസ് സാധ്യമാകില്ല എന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. ഉദയകൃഷ്ണയുടെ തിരക്കഥയിൽ ഒരുക്കിയ ഈ ത്രില്ലർ ചിത്രത്തിൽ മോഹൻലാലിന് ഒപ്പം സിദ്ദിഖ്, മഞ്ചു ലക്ഷ്മി, ഹണി റോസ്, സുദേവ് നായർ, ഗണേഷ് കുമാർ, ലെന, ബാല താരം ജെസ് സ്വീജൻ എന്നിവർ ആണ് അഭിനയിച്ചിരിക്കുന്നത്.

“നമ്മള്‍ ജീവിച്ചിരിക്കുന്ന കാലത്തോളം അവരീ കേസ് അന്വേഷിച്ചുകൊണ്ടേ ഇരിക്കും”; ദൃശ്യം 2 ട്രെയിലർ…

സാമന്തയുടെ പാൻ ഇന്ത്യൻ ചിത്രം ‘യശോദ’യുടെ റിലീസ് പ്രേക്ഷകർ സ്വയം പ്രഖ്യാപിച്ചു…!