“നമ്മുടെ ഹൃദയങ്ങളിൽ ഈ ചിത്രത്തിന് പ്രത്യേക സ്ഥാനം ഉണ്ടാവും”; ജെയിംസ് സിനിമയെ കുറിച്ച് മോഹൻലാൽ പറയുന്നു…
അന്തരിച്ച കന്നഡ സൂപ്പർസ്റ്റാർ പുനീത് രാജ്കുമാർ നായകൻ ആകുന്ന ജെയിംസ് നാളെ (മാർച്ച് 17ന്) ആണ് തീയേറ്ററുകളിൽ എത്തുന്നത്. അവസനാമായി തങ്ങളുടെ പ്രിയ സൂപ്പർതാരത്തെ ബിഗ് സ്ക്രീനിൽ കാണാൻ കാത്തിരിക്കുക ആണ് ആരാധകരും സിനിമാ സ്നേഹികളും. ചിത്രം റിലീസിന് ഒരുങ്ങുമ്പോൾ മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാൽ ജെയിംസിന്റെ പോസ്റ്റർ പങ്കുവെച്ചു കൊണ്ട് ഒരു ചെറിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുക ആണ്.
“പ്രിയ പുനീത്, താങ്കളുടെ ജെയിംസ് സിനിമ മികച്ചത് ആയിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മുടെയെല്ലാം ഹൃദയങ്ങളിൽ അതിന് ഒരു പ്രത്യേക സ്ഥാനവും ഉണ്ടായിരിക്കും. ഞങ്ങൾ താങ്കളെ മിസ് ചെയ്യുന്നു.”, മോഹൻലാൽ കുറിച്ചു.
Dear Puneeth,
I'm sure your film #James is going to be a great one. It will have a special place in all our hearts. We miss you…#PuneethRajkumar pic.twitter.com/n1B3B8UwKk— Mohanlal (@Mohanlal) March 16, 2022
പുനീതുമായും കുടുംബവുമായി മോഹൻലാലിന് വളരെ വലിയ അടുപ്പം ആണ് ഉള്ളത്. പഴയകാല അഭിമുഖങ്ങളിൽ അദ്ദേഹം പുനീതിന്റെ പിതാവ് രാജ്കുമാറിനെ പറ്റിയും കുടുംബവുമായുള്ള സൗഹൃദയത്തിനെ പറ്റിയും ഒക്കെ പറഞ്ഞിട്ടിണ്ട്. പുനീതും മോഹൻലാലും ഒരുമിച്ചു കന്നഡയിൽ ‘മൈത്രി’ എന്ന ചിത്രത്തിൽ ഒന്നിച്ചു അഭിനയിക്കുകയും ചെയ്തിരുന്നു. മലയാളത്തിൽ തന്റെ പ്രിയ നടൻ മോഹൻലാൽ ആണെന്ന് പുനീതും വെളിപ്പെടുത്തിയിരുന്നു.