in , ,

“ജോളിയാ ഇരിങ്ക നൻപാ”; ദളപതി പാടിയ ബീസ്റ്റിലെ ഗാനം മാർച്ച് 19ന് എത്തും…

“ജോളിയാ ഇരിങ്ക നൻപാ”; ദളപതി പാടിയ ബീസ്റ്റിലെ ഗാനം മാർച്ച് 19ന് എത്തും…

ദളപതി വിജയ് ചിത്രം ‘ബീസ്റ്റി’ന്റെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുക ആണ് ആരാധകരും സിനിമാ പ്രേക്ഷകരും. ഏപ്രിലിൽ സിനിമ തീയേറ്ററുകളിൽ എത്തും എന്ന് മുൻപേ തന്നെ പ്രഖ്യാപനം നടത്തിയിട്ടുണ്ട് നിർമ്മാതാക്കൾ. ചിത്രത്തിലെ ആദ്യ ഗാനം അറബിക് കുത്ത് അവർ പുറത്തുവിടുകയും ചെയ്തു. ഇപ്പോളിതാ മറ്റൊരു അപ്ഡറ്റുമായി എത്തിയിരിക്കുക ആണ് നിർമ്മാതാക്കൾ.

ബീസ്റ്റിലെ രണ്ടാം ഗാനം മാർച്ച് 19ന് പുറത്തിറക്കും എന്നത് ആണ് ഏറ്റവും പുതിയ അപ്ഡേറ്റ്. ഒരു ചെറിയ ടീസറും നിർമ്മാതാക്കളായ സൺ പിക്ച്ചേർസ് റിലീസ് ചെയ്തിട്ടുണ്ട്. വിഡീയോ കാണാം:

“ജോളി ഓ ജിംഗാന” എന്ന ടൈറ്റിൽ നൽകിയിരിക്കുന്ന ഈ ഗാനം ആലപിച്ചത് മറ്റാരുമല്ല, സാക്ഷാൽ ദളപതി വിജയ് തന്നെ ആണ്. അനിരുദ്ധ് സംഗീതം പകർന്ന ഗാനത്തിന് വരികൾ ഒരുക്കിയത് കു കാർത്തിക് ആണ്. ഇപ്പോൾ പുറത്തു വന്ന ഗാനത്തിന്റെ ടീസറിൽ അനിരുദ്ധും പ്രത്യക്ഷപ്പെടുന്നുണ്ട്. നായിക പൂജ ഹെഡ്‌ജയും ഗാന രംഗത്തിൽ കാണാം.

വിജയുടെ നായിക ആയി ആദ്യമായി പൂജ അഭിനയിക്കുന്ന ചിത്രമാണ് ഇത്. നെൽസൺ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലൂടെ പത്ത് വർഷങ്ങൾക്ക് ശേഷം തമിഴ് സിനിമയിലേക്ക് വീണ്ടും എത്തുക ആണ് പൂജ. 2012ൽ പുറത്തിറങ്ങിയ മുഖംമൂടി ആയിരുന്നു പൂജയുടെ അവസാന തമിഴ് ചിത്രം.
ഈ ചിത്രത്തിലെ ആദ്യ ഗാനം ‘അറബിക് കുത്ത്‘ വൈറൽ ഹിറ്റ് ആയിരുന്നു. സോഷ്യൽ മീഡിയ ഒട്ടാകെ നിരവധി സെലിബ്രിറ്റികൾ വരെ ഗാനത്തിന് ചുവട് വെച്ച ഈ ഗാനത്തിന്റെ വരികൾ എഴുതിയത് നടൻ ശിവകാർത്തികേയൻ ആയിരുന്നു.

“ഹൃദയങ്ങളിൽ പ്രത്യേക സ്ഥാനം ഉണ്ടാവും”, ജെയിംസ് സിനിമയെ കുറിച്ച് മോഹൻലാൽ പറയുന്നു…

‘സല്യൂട്ട്’ സ്ട്രീമിങ്ങ് ആരംഭിച്ചു; നിമിഷ നേരം കൊണ്ട് സോണി ലിവിൽ ചിത്രത്തിന് രണ്ടാം സ്ഥാനം..