റോബോട്ടിക് ക്യാമറയുടെ വേഗത്തിൽ മൈക്കിളപ്പന്റെ ആക്ഷൻ; മേക്കിങ് വീഡിയോ പുറത്ത്…
മാധ്യമങ്ങളിൽ സജീവമായി നിൽക്കുക ആണ് ‘ഭീഷ്മ പർവ്വം’ എന്ന മമ്മൂട്ടി ചിത്രത്തിനെ കുറിച്ചുള്ള ചർച്ചകൾ. തീയേറ്ററുകളിൽ ആകട്ടെ ചിത്രം മികച്ച പ്രതികരണവുമായി പ്രദർശനം തുടരുകയും ചെയ്യുന്നു. ചൂടായ ചർച്ചയിൽ ഭീഷ്മ പർവ്വം ഇങ്ങനെ തലയുയർത്തി നിൽക്കുമ്പോൾ അണിയറപ്രവർത്തകർ ഭീഷ്മ പർവ്വത്തിന്റെ ഒരു മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുക ആണ്.
റോബോട്ടിക് കാമറ ഉപയോഗിച്ചു ചിത്രീകരിച്ച സീനുകൾ ഒക്കെ മേക്കിങ് വീഡിയോയിൽ കാണിക്കുന്നുണ്ട്. ക്യാമറയ്ക്ക് മുന്നിൽ അനായാസമായ പ്രകടനം ആണ് മമ്മൂട്ടിയും താരങ്ങളും കാഴ്ചവെച്ചിരിക്കുന്നത് . വീഡിയോ കാണാം:
ബോൾറ്റിന്‍റെ ഹൈ സ്പീഡ് സിനി ബോട്ട് ക്യാമറ ആണ് ഈ ആക്ഷന്‍ സീന്‍ ചിത്രീകരിക്കാന്‍ ഉപയോഗിച്ചത്. കൈള്‍കൊണ്ടോ മറ്റേതെങ്കിലും രീതിയിലോ ക്യാമറ കൈകാര്യം ചെയ്തു ചിത്രീകരിക്കാൻ അസാധ്യമായ ഷോട്ടുകൾ ദൃഢമായ ഫോക്കസിൽ പകർത്തുവാൻ കഴിയുന്ന ഒരു ഹൈ-സ്പീഡ് ക്യാമറ റോബോട്ട് ആണ് ബോൾറ്റിന്റെ ഈ ക്യാമറ.
ഇത്തരത്തില്‍ ചിത്രീകരിക്കുമ്പോള്‍ ക്യാമറ ചലിപ്പിക്കുന്നതിനു അനുസരിച്ച് ഫ്രെയിമില്‍ നിന്ന് വെളിയില്‍ പോകാതെ ആക്ഷന്‍ സീനുകളില്‍ പ്രകടനം നടത്താന്‍ താരങ്ങള്‍ തന്നെ ശ്രമിക്കേണ്ടത് ഉണ്ട് . മമ്മൂട്ടിയെ കൂടാതെ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നീ പ്രധാന താരങ്ങളും ഈ ആക്ഷൻ സീനിൽ പങ്കെടുത്തിരുന്നു.