ബിഗ് ബഡ്ജറ്റ് ത്രില്ലറിൽ
സ്റ്റൈലിഷ് മമ്മൂട്ടി; ‘ബസൂക്ക’ പോസ്റ്റർ…

ഒരു പുതുമുഖ സംവിധായകനെ കൂടി മലയാളത്തിന് സമ്മാനിക്കാൻ ഒരുങ്ങുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. കലൂർ ഡെന്നീസിന്റെ മകൻ ഡിനോ ഡെന്നിസ് ആണ് മമ്മൂട്ടിയുടെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിന്റെ പേരും പോസ്റ്ററും ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. ബസൂക്ക എന്ന് ടൈറ്റിൽ നൽകിയിരിക്കുന്ന ഈ ചിത്രം ബിഗ് സ്കെയിലിൽ ഒരുങ്ങുന്ന ഒരു ത്രില്ലർ ചിത്രമാണ്.
ചിത്രത്തിന്റെ പോസ്റ്ററിൽ ആകട്ടെ പുറം തിരിഞ്ഞു നിൽക്കുന്ന മമ്മൂട്ടിയെ ആണ് കാണാൻ കഴിയുന്നത്. ചുറ്റും എതിരാളികൾ വളഞ്ഞിരിക്കുന്ന മമ്മൂട്ടിയുടെ കയ്യിൽ ഒരു തോക്കും ഉണ്ട്. സ്റ്റൈലിഷ് ഗെറ്റപ്പ് ആണ് മമ്മൂട്ടിയ്ക്ക് പോസ്റ്ററിൽ നൽകിയിരിക്കുന്നത്. ആരാധകർക്ക് ആഘോഷമാക്കാൻ കഴിയുന്ന ഒരു ത്രില്ലർ ചിത്രം തന്നെ പ്രതീക്ഷിക്കാം എന്ന സൂചനയാണ് പോസ്റ്റർ നല്കുന്നത്. നിമിഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. മിഥുൻ മുകുന്ദൻ സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ എഡിറ്റർ നിഷാദ് യൂസഫ് ആണ്. പോസ്റ്റർ:
Presenting the Title Look Poster of #Bazooka Written and Directed by Deeno Dennis , Produced by Theatre of Dreams & Saregama pic.twitter.com/aS6kgfgp8s
— Mammootty (@mammukka) April 9, 2023