in

മോഹൻലാൽ ഇനി യുവ സംവിധായകന് ഒപ്പം; പ്രഖ്യാപനം ഉടനെ…

മോഹൻലാൽ ഇനി യുവ സംവിധായകന് ഒപ്പം; പ്രഖ്യാപനം ഉടനെ…

സൂപ്പർതാരം മോഹൻലാൽ യുവ സംവിധായകർക്ക് ഒപ്പം സിനിമ ചെയ്യണം എന്ന ആഗ്രഹം ആരാധകർ സോഷ്യൽ മീഡിയയിൽ പ്രകടിപ്പിക്കാറുണ്ട്. ഇപ്പോളിതാ അങ്ങനെ ഒരു കാര്യം യാഥാർഥ്യമാകാൻ പോകുന്നു എന്ന സൂചന ആണ് ലഭിക്കുന്നത്. പുതുതലമുറയിലെ ഒരു സംവിധായകന് മോഹൻലാൽ ഡെയ്റ്റ് നൽകിയിരിക്കുന്നു എന്നും ഉടനെ ചിത്രം പ്രഖ്യാപിക്കും എന്ന വിവരം ആണ് പുറത്തുവരുന്നത്.

പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ ശ്രീധർ പിള്ളയുടെ ട്വീറ്റ് അനുസരിച്ചു മോഹൻലാൽ സ്ഥിരം സംവിധായകരിൽ നിന്ന് മാറി യുവ സംവിധായകന് ഒപ്പം ചിത്രം ചെയ്യാൻ ഒരുങ്ങുക ആണ്. ശക്തമായ ഒരു സ്ക്രിപ്റ്റിന്റെ അടിസ്ഥാനത്തിൽ ആണ് ഈ തീരുമാനം മോഹൻലാൽ എടുത്തത് എന്നും ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകും എന്നും ശ്രീധരിന്റെ ട്വീറ്റിൽ സൂചിപ്പിക്കുന്നു.

അതേസമയം, മുൻ മന്ത്രി ഷിബു ബേബി ജോണിന്റെ പുതിയ നിർമ്മാണ കമ്പനിയുടെ ലോഗോ മോഹൻലാൽ പ്രകാശനം ചെയ്തിരുന്നു. ജോൺ ആൻഡ് മേരി ക്രിയേറ്റിവ് എന്നാണ് നിർമ്മാണ കമ്പനിയുടെ പേര്. ഈ പ്രൊഡക്ഷൻ കമ്പനിയുടെ ആദ്യ സിനിമയിൽ മോഹൻലാൽ നായകനാകുന്നു എന്ന റിപ്പോർട്ടും പുറത്തു വരുന്നുണ്ട്. ശ്രീധർ പിള്ളയുടെ ട്വീറ്റ് ഈ ചിത്രത്തെ സംബന്ധിച്ചു ആകും എന്ന് പ്രതീക്ഷിക്കുന്നു.

353-ാം ചിത്രം മോഹന്‍ലാല്‍ പ്രഖ്യാപിച്ചു; യുവ സംവിധായകന്‍ വിവേക് ചിത്രം സംവിധാനം ചെയ്യും

രജനികാന്തിന്റെ ‘ജയിലർ’ പ്രഖ്യാപിച്ചു; സംവിധാനം നെൽസൺ…

മോഹൻലാലിന്‍റെ 353-ാം ചിത്രം ഒരുക്കാന്‍ അതിരന്‍ സംവിധായകന്‍ വിവേക്…