in

എമ്പുരാന് 325 കോടിയുടെ ആഗോള ബിസിനസ്; സ്വപ്നതുല്യമായ നേട്ടം മലയാളത്തിന് സമ്മാനിച്ച് മോഹൻലാൽ…

എമ്പുരാന് 325 കോടിയുടെ ആഗോള ബിസിനസ്; സ്വപ്നതുല്യമായ നേട്ടം മലയാളത്തിന് സമ്മാനിച്ച് മോഹൻലാൽ…

മലയാള സിനിമയിൽ പുതിയ നാഴികക്കല്ലുകൾ സൃഷ്‌ടിച്ച മോഹൻലാൽ ചിത്രം എമ്പുരാൻ ടോട്ടൽ ബിസിനസ്സിലും കൊയ്തത് സ്വപ്നതുല്യമായ നേട്ടം. ചിത്രത്തിന്റെ തീയേറ്റർ, നോൺ തീയേറ്റർ ബിസിനസുകളിൽ നിന്ന് ലഭിച്ച ആകെ തുകയുടെ കണക്ക് നിർമാതാക്കൾ ഇന്ന് പുറത്ത് വിട്ടു. 325 കോടി രൂപയാണ് ഈ ചിത്രം ആകെ നേടിയ ബിസിനസ്സ്. ഇതിൽ ആഗോള തീയേറ്റർ തീയേറ്റർ ഗ്രോസ്, ചിത്രത്തിന്റെ മലയാളം പതിപ്പ് നേടിയ സാറ്റലൈറ്റ് അവകാശം, ചിത്രത്തിന്റെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ പതിപ്പുകളുടെ ഒടിടി അവകാശം എന്നിവ ഉൾപ്പെടുന്നു എന്നാണ് റിപ്പോർട്ട്.

262 കോടിയാണ് ചിത്രം നേടിയ ആഗോള ഗ്രോസ്. അതിൽ 142 കോടി വിദേശത്തു നിന്നും, 86 കോടി കെരളത്തിൽ നിന്നുമാണ് നേടിയത്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും ചിത്രം നേടിയത് 34 കോടിയോളം രൂപയാണ്. ആഗോള കളക്ഷനിൽ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രം കേരളാ ഗ്രോസിൽ, 89 കോടി നേടിയ 2018 എന്ന ചിത്രത്തിന്റെ തൊട്ടു പുറകിൽ രണ്ടാം സ്ഥാനത്താണ്. വിദേശ മാർക്കറ്റിലും മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായ ചിത്രം, രണ്ടാം സ്ഥാനത്തുള്ള മഞ്ഞുമ്മൽ ബോയ്സ് (75 കോടി) നേടിയതിന്റെ ഇരട്ടിയോളം (142 കോടി) നേടിയാണ് ഒന്നാമത് എത്തിയത്.

63 കോടിയോളമാണ് ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ സാറ്റലൈറ്റ് റൈറ്സ്, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ പതിപ്പുകളുടെ ഒടിടി അവകാശം എന്നിവയിലൂടെ ചിത്രം നേടിയത്. ചിത്രത്തിന്റെ മറ്റു ഭാഷ പതിപ്പുകളുടെ സാറ്റലൈറ്റ് റൈറ്സ്, ഹിന്ദി പതിപ്പിന്റെ ഒടിടി അവകാശം എന്നിവയിലൂടെ ലഭിച്ച 35 കോടിയോളം രൂപ അവിടെ ചിത്രം വിതരണം ചെയ്ത വിതരണക്കാർക്ക് ഉള്ളത് ആയതിനാൽ, ആ തുക ചിത്രത്തിന്റെ ടോട്ടൽ ബിസിനസ്സ് കണക്കിൽ ചേർത്തിട്ടില്ല എന്നാണ് സൂചന.

ചിത്രം ആകെ മൊത്തം നടത്തിയ ഒടിടി-സാറ്റലൈറ്റ് ഡീൽ ഏകദേശം നൂറു കോടി രൂപയുടേതാണ് എന്ന് റിപ്പോർട്ടുകളുണ്ട്. മുരളി ഗോപി രചിച്ചു, പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവർ ചേർന്നാണ്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബിസിനസ്സ്, ഗ്രോസ് എന്നിവ നേടിയ ഈ ചിത്രം ഏപ്രിൽ 24 മുതൽ ഒടിടി സ്ട്രീമിങ് ആരംഭിക്കും. ജിയോ ഹോട്ട്സ്റ്റാറിൽ ആണ് ചിത്രം സ്ട്രീം ചെയ്യുക.

“പാപം ചെയ്യാത്തവർ കല്ലെറിയട്ടെ”; ഷൈൻ ടോം ചാക്കോയുടെ ‘ദി പ്രൊട്ടക്ടർ’ ഫസ്റ്റ് ലുക്ക് എത്തി…

200 കോടി ക്ലബ്ബിൽ തലയും; ‘ഗുഡ് ബാഡ് അഗ്ലി’ തരംഗം തുടരുന്നു