in

ചങ്കിനുള്ളിലെ തീപ്പൊരി ആണേ ലാലേട്ടൻ; ‘മോഹൻലാൽ’ ടീസർ ഇടിവെട്ട്

ചങ്കിനുള്ളിലെ തീപ്പൊരി ആണേ ലാലേട്ടൻ; ‘മോഹൻലാൽ’ ടീസർ ഇടിവെട്ട്

മഞ്ജു വാര്യർ – ഇന്ദ്രജിത് സുകുമാരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സജിദ് യാഹിയ ഒരുക്കുന്ന ‘മോഹൻലാൽ’ എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. മീനുകുട്ടി എന്ന മോഹൻലാൽ ആരാധിക ആയി മഞ്ജു വാര്യർ എത്തുന്ന ഈ ചിത്രത്തില്‍ ഇന്ദ്രജിത് സേതുമാധവൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സുനീഷ് വാരനാട് തിരക്കഥയും സംഭാഷണവും എഴുതിയ ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മൈന്‍ഡ് സെറ്റ് മൂവിസിന്‍റെ ബാനറില്‍ അനില്‍ കുമാര്‍ ആണ്. ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയത് ടോണി ജോസഫും നിഹാലും ആണ്. ക്യാമറ കൈകാരം ചെയ്തിരിക്കുന്നത് ഷാജി കുമാര്‍.

ചിത്രം വിഷുവിന് ആണ് തിയേറ്ററുകളില്‍ എത്തുക. ടീസര്‍ കാണാം:

സഖാവ് അലക്സ് ആയി മമ്മൂട്ടി; ‘പരോള്‍’ മാര്‍ച്ച്‌ മുപ്പത് മുതല്‍ തിയേറ്ററുകളില്‍!

ഭദ്രൻ ചിത്രത്തിൽ ഉശിരുള്ള ലോറി ഡ്രൈവറാകാൻ മോഹൻലാൽ!