in

സൂപ്പർ ഹീറോ ആവാൻ മോഹൻലാൽ; വിസ്മയങ്ങൾ ഒളിപ്പിച്ചു ‘ഒടിയൻ’ ഒരുങ്ങുന്നു!

സൂപ്പർ ഹീറോ ആവാൻ മോഹൻലാൽ; വിസ്മയങ്ങൾ ഒളിപ്പിച്ചു ‘ഒടിയൻ’ ഒരുങ്ങുന്നു!

വിസ്മയങ്ങളുടെ തമ്പുരാൻ എന്നും ഇന്ത്യൻ സിനിമയുടെ നടന വിസ്മയം എന്നുമൊക്കെയാണ് കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ അറിയപ്പെടുന്നത്. ഒരു പക്ഷെ ഇന്ത്യൻ സിനിമയിൽ തന്നെ ഇത്രയധികം വിസ്മയകരമായ അഭിനയ പ്രകടനങ്ങൾ നടത്തിയ പ്രതിഭ വേറെ ഉണ്ടാവില്ല. ഇപ്പോഴിതാ ഒരിക്കൽ കൂടി സിനിമാ പ്രേമികളെ വിസ്മയിപ്പിക്കാൻ ഒരുങ്ങുകയാണ് മോഹൻലാൽ. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങുന്ന ഒടിയൻ അതിന്റെ ഫൈനൽ ഷെഡ്യൂളിലേക്കു കടന്നു കഴിഞ്ഞു. ഒട്ടേറെ വിസ്മയങ്ങൾ ഒളിപ്പിച്ചാണ് ഒടിയൻ ഒരുങ്ങുന്നതെന്നു പറയുന്നത് മറ്റാരുമല്ല , സംവിധായകൻ വി എ ശ്രീകുമാർ മേനോൻ തന്നെയാണ്.

മലയാള സിനിമയിലെ ആദ്യത്തെ സൂപ്പർ ഹീറോ ആയി ഒടിയൻ മാറും എന്നാണ് സംവിധായകൻ അവകാശപ്പെടുന്നത്. ഒരു ക്ലാസ് ആൻഡ് മാസ്സ് ഫാന്റസി ത്രില്ലർ ആയി ഒരുങ്ങുന്ന ഒടിയൻ എന്ന ചിത്രത്തിലെ മോഹൻലാൽ അവതരിപ്പിക്കുന്ന മാണിക്യൻ എന്ന കഥാപാത്രം കുട്ടികളുടെയെല്ലാം ഹീറോ ആയി മാറും എന്ന് പറയുന്നു ശ്രീകുമാർ മേനോൻ. അതിഗംഭീരവും വിസ്മയിപ്പിക്കുന്നതും അതുപോലെ തന്നെ നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള സംഘട്ടനങ്ങളുമാണ് ഈ ചിത്രത്തിൽ മോഹൻലാൽ- പീറ്റർ ഹെയ്‌ൻ ടീം ഒരുക്കിയിരിക്കുന്നത്. വി എഫ് എക്‌സിനും മികച്ച പ്രാധാന്യമുള്ള ഒടിയൻ ഒരു കമ്പ്ലീറ്റ് വിഷ്വൽ ട്രീറ്റ് ആയിരിക്കും എന്നും അദ്ദേഹം പറഞ്ഞു.

നാല് കാലിൽ ഓടുകയും , മരത്തിൽ ചാടി കയറുകയും , അവിടെ നിന്ന് താഴേക്ക് ചാടുകയും അതുപോലെ വന്യ മൃഗങ്ങളെ പോലെ ശത്രുവിനെ ആക്രമിക്കാൻ കഴിവുകളും ഉള്ള ഒടിയൻ മാണിക്യൻ പുലി ആയും കാള ആയും മാൻ ആയുമൊക്കെ വേഷ പകർച്ച നടത്തുന്നുണ്ട് ഈ ചിത്രത്തിൽ എന്നും വി എ ശ്രീകുമാർ മേനോൻ പറയുന്നു. ഇന്ത്യൻ സിനിമയിൽ മോഹൻലാലിന് മാത്രമേ ഈ കഥാപാത്രത്തിന് ജീവൻ നല്കാൻ കഴിയു എന്നും ശ്രീകുമാർ മേനോൻ പറഞ്ഞു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന് ഇനി അറുപത് ദിവസത്തെ ഷൂട്ട് കൂടി ബാക്കിയുണ്ട്.

പ്രണവ് മോഹൻലാലിന്‍റെ പുതിയ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു; സംവിധാനം അരുൺ ഗോപി

രണ്ടാമൂഴത്തിന് ഇതാ ഒരു അടിപൊളി ഫാൻ മെയ്ഡ് മോഷൻ പോസ്റ്റർ!