in

പ്രണവ് മോഹൻലാലിന്‍റെ പുതിയ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു; സംവിധാനം അരുൺ ഗോപി

പ്രണവ് മോഹൻലാലിന്‍റെ പുതിയ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു; സംവിധാനം അരുൺ ഗോപി

ഈ വർഷത്തെ ഏറ്റവും വലിയ പണം വാരി പടം ആയി മാറി പ്രണവ് മോഹൻലാലിന്റെ ‘ആദി’ തീയേറ്ററുകളിൽ പ്രദർശനം തുടരുക ആണ്. പ്രണവിന്റെ അരങ്ങേറ്റ ചിത്രം കൂടി ആയ ആദി ഒരുക്കിയത് ജീത്തു ജോസഫ് ആണ്. പ്രണവ് മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രം ഏതെന്ന് അറിയാൻ ആരാധകർ കാത്തിരിക്കുക ആണ്. ഇപ്പോൾ അതിന്റെ വിവരങ്ങൾ ഔദ്യോഗികമായി തന്നെ പുറത്തുവിട്ടിരിയ്ക്കുക ആണ്.

രാമലീലയിലൂടെ കഴിഞ്ഞ വർഷം സംവിധാന രംഗത്തേക്ക് എത്തിയ അരുൺ ഗോപി ആണ് പ്രണവ് മോഹൻലാലിന്‍റെ രണ്ടാമത്തെ ചിത്രം ഒരുക്കുന്നത്. രാമലീല നിർമ്മിച്ച ടോമിച്ചൻ മുളകുപാടം തന്നെ ഈ ചിത്രവും നിർമ്മിക്കുന്നു. നിലവിൽ മലയാളത്തിന്‍റെ ഏറ്റവും വലിയ വിജയ ചിത്രമായ മോഹൻലാലിന്‍റെ പുലിമുരുകൻ നിർമ്മിച്ചതും ടോമിച്ചൻ ആയിരുന്നു. ഇതും ആരാധകരിൽ ആവേശം നിറച്ചിരിക്കുക ആണ്.

അരുൺ ഗോപി തന്നെ ആണ് ഈ പ്രണവ് മോഹൻലാൽ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഔദ്യോഗികമായി തന്നെ തന്‍റെ ഫേസ്ബുക് പേജിൽ അരുൺ ഗോപി ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. ഈ ചിത്രത്തിന്‍റെ പ്രഖ്യാപനം ടോമിച്ചൻ മുളകുപാടവും ഔദ്യോഗികമായ തന്‍റെ ഫേസ്ബുക്ക്‌ പേജിലൂടെ അറിയിച്ചു കഴിഞ്ഞു.

പ്രണവ് മോഹൻലാൽ – അരുൺ ഗോപി ചിത്രം ജൂൺ മാസത്തോടു കൂടി ചിത്രീകരണം ആരംഭിക്കും എന്നും ടോമിച്ചൻ മുളകുപാടം അറിയിച്ചു. ബ്ലോക്ക്ബസ്റ്റർ ചിത്രം ആദിയ്ക്ക് ശേഷം പ്രണവ് നായകനായി എത്തുന്ന രണ്ടാമത്തെ ചിത്രം അൻവർ റഷീദ് നിർമ്മിക്കും എന്ന് മുൻപ് വാർത്തകൾ പ്രചരിച്ചിരുന്നു. പ്രണവിന്‍റെ രണ്ടാമത്തെ ചിത്രത്തിനെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച്‌ ഇപ്പോള്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരിക്കുന്നു.

അരുൺ ഗോപി നിര്‍മ്മാതാവ് ടോമിച്ചൻ മുളകുപാടത്തിനൊപ്പം

പ്രണവ് മോഹൻലാലുമായി വിവാഹമോ? കല്യാണി പ്രിയദർശന് പറയാനുള്ളത് ഇതാണ്

സൂപ്പർ ഹീറോ ആവാൻ മോഹൻലാൽ; വിസ്മയങ്ങൾ ഒളിപ്പിച്ചു ‘ഒടിയൻ’ ഒരുങ്ങുന്നു!