in

മോഹൻലാൽ – സിദ്ദിഖ് ടീം ഒരിക്കൽ കൂടിയെത്തുന്നു; ചിത്രം ബിഗ് ബ്രദർ?

മോഹൻലാൽ – സിദ്ദിഖ് ടീം ഒരിക്കൽ കൂടിയെത്തുന്നു; ചിത്രം ബിഗ് ബ്രദർ?

കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ ഇപ്പോൾ തന്റെ ബ്രഹ്മാണ്ഡ ചിത്രമായ ഒടിയൻ പൂർത്തിയാക്കുന്ന തിരക്കിൽ ആണ്. മെയ് മാസത്തോടെയാണ് മോഹൻലാൽ ഒടിയൻ പൂർത്തിയാക്കു. അതിനു ശേഷം ലൂസിഫർ, രണ്ടാമൂഴം, തുടങ്ങി ഒട്ടേറെ വലുതും ചെറുതുമായ പ്രൊജെക്ടുകൾ മോഹൻലാലിനെ കാത്തിരിക്കുകയാണ്. മലയാളം കൂടാതെ തെലുങ്കിൽ നിന്നും തമിഴിൽ നിന്നുമെല്ലാം വമ്പൻ ബാനറുകൾ മോഹൻലാലിൻറെ ഡേറ്റിനായി കാത്തിരിക്കുന്നു. പ്രിയദർശൻ, അരുൺ ഗോപി, ജോഷി, ശ്യാം പുഷ്ക്കരൻ, ഷാജി കൈലാസ് , ഷാഫി, തുടങ്ങിയവർക്ക് ഒക്കെ മോഹൻലാലിൻറെ ഡേറ്റ് ഉണ്ട്. പക്ഷെ തിരക്കഥ പൂർത്തിയായതിനു ശേഷം മാത്രമേ ബാക്കി കാര്യങ്ങൾ തീരുമാനിക്കു എന്ന നിലപാടിൽ ആണ് മോഹൻലാൽ എന്നത് കൊണ്ട് തന്നെ സമയമെടുത്ത് സെലെക്ടിവ് ആയാണ് അദ്ദേഹം ഇപ്പോൾ അഭിനയിക്കുന്നത്. ഇപ്പോൾ വരുന്ന സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നത്, പ്രശസ്ത സംവിധായകൻ സിദ്ദിഖിനൊപ്പം മോഹൻലാൽ ഒരിക്കൽ കൂടി കൈകോർക്കുകയാണ് എന്നാണ്.

ഏപ്രിൽ മാസം അവസാനത്തോടെ ഈ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടാകും എന്ന് വാർത്തകൾ വരുന്നുണ്ട്. ബിഗ് ബ്രദർ എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ഈ ചിത്രം ഒരു പക്കാ കൊമേർഷ്യൽ എന്റെർറ്റൈനെർ തന്നെയായിരിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മോഹൻലാലും സിദ്ദിക്കും രണ്ടു ചിത്രങ്ങൾ മാത്രമാണ് ഒരുമിച്ചു ചെയ്തിട്ടുള്ളത്. ഇരുപത്തിയാറു വർഷം മുൻപേ സംവിധായകൻ ലാലിനൊപ്പം ചേർന്ന് സിദ്ദിഖ് ഒരുക്കിയ മോഹൻലാൽ ചിത്രമായ വിയറ്റ്നാം കോളനി ആ വർഷത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമായി മാറിയിരുന്നു. ഇരുനൂറു ദിവസത്തിൽ അധികം കേരളത്തിലെ എ ക്ലാസ് തീയേറ്ററുകളിൽ പ്രദർശിപ്പിച്ച റെക്കോർഡ് കൂടി സ്വന്തമായുള്ള ചിത്രമാണ് വിയറ്റ്നാം കോളനി.

 

 

എന്നാൽ അതിനു ശേഷം ഇരുവരും ഒന്നിച്ചത് ഏകദേശം ഇരുപതോളം വർഷങ്ങൾ കഴിഞ്ഞാണ്. സിദ്ദിഖ് ഒറ്റയ്ക്ക് സംവിധാനം ചെയ്ത ലേഡീസ് ആൻഡ് ജന്റിൽമാൻ എന്ന ചിത്രം പക്ഷെ പ്രേക്ഷകരിൽ നിന്ന് മോശം പ്രതികരണം ആണ് ഉളവാക്കിയത്. അതിനു ശേഷം മമ്മൂട്ടിയെ വെച്ച് ഭാസ്കർ ദി റാസ്കൽ, ജയസൂര്യയെ വെച്ച് ഫുക്രി എന്നീ ചിത്രങ്ങൾ ചെയ്തെങ്കിലും സിദ്ദിഖിന് ആ പഴയകാല വിജയം ആവർത്തിക്കാൻ ആയില്ല. അതുകൊണ്ടു തന്നെ മലയാളത്തിലെ ഏറ്റവും വലിയ താരമായ മോഹൻലാലിനെ വെച്ച് ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ഒരുക്കികൊണ്ടു വമ്പൻ തിരിച്ചു വരവിനു തന്നെയാണ് സിദ്ദിഖ് ശ്രമിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

കോട്ടയം കുഞ്ഞച്ചന് പകരം മമ്മൂട്ടിയുടെ മെഗാ മാസ്സ് അച്ചായൻ കഥാപാത്രം അവതരിക്കും

‘യാത്ര’: ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വീണ്ടും തെലുഗ് സിനിമാലോകത്തേക്ക്!